മാനവരാശിയെ ചുട്ടുകൊല്ലുന്ന യുദ്ധങ്ങൾ; ഗർഭപാത്രങ്ങൾ കൊത്തിപ്പറിക്കുന്ന കഴുകന്മാർ

Wait 5 sec.

ഈ യുദ്ധം എന്നാവസാനിക്കും? കഴിഞ്ഞ കുറച്ച് അധികം ദിവസങ്ങളായി വാർത്തകളിലൂടെ കടന്നു പോകുമ്പോൾ നാം നമ്മോട് തന്നെ ചോദിക്കുന്ന ചോദ്യമാണിത്. ഈ കൂട്ടക്കുരുതിക്ക് ഒരറുതി ഇല്ലേ? യുക്രൈൻ-റഷ്യ, ഇസ്രയേൽ-ഗാസ… ഇപ്പോഴിതാ ഇറാന് മേലുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണം… അങ്ങനെ നമ്മെ അങ്ങേയറ്റം അസ്വസ്ഥതപെടുത്തുന്ന വിവരങ്ങൾ ആണ് ഓരോ നിമിഷവും നമ്മുടെ കാതുകളിലേക്ക് എത്തുന്നത്.ആരാണ് ഈ യുദ്ധത്തിന്റെ ഇരകൾ? ആരെ ലക്ഷ്യം വെച്ചാണ് ഈ കൂട്ടക്കുരുതി? അത് രാഷ്ട്രങ്ങൾ തമ്മിലുള്ള, അല്ലെങ്കിൽ ലോക നേതാക്കൾ തമ്മിലുള്ള ഒരു പോരാട്ടമായി നമുക്ക് തോന്നാം. എന്നാൽ അതിന്റെ ഇരയാകുന്നത് ആരെന്ന ചോദ്യത്തിന്ഒരേയൊരു ഉത്തരം… സ്ത്രീകൾ; അതും ഗർഭിണികളായ സ്ത്രീകൾ.ALSO READ : അതിരുകളില്ലാത്ത അൻപ്: കേരളത്തിലെ രണ്ട് മാലാഖമാർ  ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന യുദ്ധങ്ങളും സായുധ സംഘർഷങ്ങളും അനവധി മനുഷ്യജീവിതങ്ങളെയാണ് കവർന്നുകൊണ്ടിരിക്കുന്നത്.ഈ സംഘർഷങ്ങളുടെ ഏറ്റവും വലിയ ഇരകളായി മാറുന്നത് സാധാരണക്കാരാണ് . അതിൽ ഏറ്റവും വേദനാജനകമായത് ഗർഭിണികളായ സ്ത്രീകളും അവരുടെ ഗർഭസ്ഥ ശിശുക്കളുമാണ്.യുദ്ധഭൂമികളിൽ നടക്കുന്ന ബോംബാക്രമണങ്ങളും വെടിവെപ്പുകളും ആശുപത്രികളുടെയും ആരോഗ്യ സംവിധാനങ്ങളുടെയും തകർച്ചയും ഗർഭിണികൾക്ക് സുരക്ഷിതമായ ചികിത്സ ലഭിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കുന്നു എന്നതാണ് ഇതിന് കാരണം.പല സ്ഥലങ്ങളിലും പ്രസവസമയത്ത് ആവശ്യമായ ചികിത്സ ലഭിക്കാതെ ഗർഭിണികൾ മരണപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള മരണം ഈയടുത്തായി നാം കേട്ടത് ഗാസയിലാണ്. ഗർഭിണികൾക്കായുള്ള ആശുപത്രികൾ കേന്ദ്രീകരിച്ചു മാത്രം ഇസ്രയേൽ ആക്രമണം അഴിച്ചുവിട്ട കണ്ണില്ലാ ക്രൂരത നാം കണ്ടതാണ്. എത്ര ഗർഭിണികളാണ് ഭക്ഷണം ലഭിക്കാതെ മരിച്ചത്. എത്ര പേർ ഇപ്പോഴും അവിടെ മതിയായ പോഷകാഹാരം ലഭിക്കാതെ ജീവിക്കുന്നുണ്ട്? എത്ര സ്ത്രീകൾ തങ്ങളുടെ ജനിച്ചു വീണ കുഞ്ഞിന്റെ ചേതനയറ്റ ശരീരം കണ്ട് ചങ്കുപൊട്ടി കരഞ്ഞിട്ടുണ്ട്.ALSO RAED : ക്രീസിലെ പെൺകരുത്ത്; ലോകം കീഴടക്കിയ ഇന്ത്യയുടെ നീലപ്പട ! ചരിത്രമെഴുതിയ വനിതാ ക്രിക്കറ്റ്യുഎൻ ഏജൻസികൾ, യൂറോ-മെഡ് മോണിറ്റർ, പലസ്തീൻ ആരോഗ്യ മന്ത്രാലയം എന്നിവയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ തകർച്ച, പോഷകാഹാരക്കുറവ്, നേരിട്ടുള്ള ബോംബാക്രമണം എന്നിവ കാരണം ഗാസയിൽ മരിക്കുന്ന ഗർഭിണികളുടെ എണ്ണം നിർണായകവും “അഭൂതപൂർവവുമായ” നിലയിലെത്തിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്.ഗാസയിലെ മാതൃമരണങ്ങളെക്കുറിച്ചുള്ള പ്രധാന കണക്കുകളും സന്ദർഭവും (2025 അവസാനം/2026 ന്റെ തുടക്കത്തിൽ) ഇപ്രകാരമാണ്:2025 മെയ് മാസത്തോടെ 12,400 ൽ അധികം പലസ്തീൻ സ്ത്രീകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു, അവരിൽ ആയിരക്കണക്കിന് അമ്മമാർ ഉൾപ്പെടുന്നു. പ്രസവത്തിനു മുമ്പുള്ള പരിചരണം, പോഷകാഹാരക്കുറവ്, സുരക്ഷിതമായ പ്രസവ സേവനങ്ങൾ എന്നിവയുടെ അഭാവം മൂലം ഗാസയിലെ ഏകദേശം 55,000 മുതൽ 60,000 വരെ ഗർഭിണികൾ ഗുരുതരമായ അപകടസാധ്യതകൾ നേരിട്ടിട്ടുണ്ട്.2026 മധ്യത്തോടെ ഏകദേശം 55,000 ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പോഷകാഹാരക്കുറവ് മൂലം മരണമടയാനുള്ള സാധ്യത കൂടുതലായിരുന്നു, 2025 മെയ് മാസത്തിൽ ഇത് 17,000 ആയിരുന്നു. അണുബാധകൾക്കുള്ള ആൻറിബയോട്ടിക്കുകളുടെ അഭാവം, ബോംബാക്രമണങ്ങൾ മൂലമുണ്ടാകുന്ന പരിക്കുകൾ എന്നിവ കാരണവും നിരവധി സ്ത്രീകൾ മരണപ്പെട്ടിരുന്നു.ALSO READ : ‘നിന്റെ പോരാട്ടം നിന്റേത് മാത്രമല്ല, അത് ഞങ്ങളുടേതു കൂടിയാണ്’; അവൾക്കൊപ്പം മുതൽ ലവ് യൂ ടു ദി മൂൺ ആൻഡ് ബാക്ക് വരെ, അതിജീവിതമാർക്കൊപ്പം നിന്ന എൽഡിഎഫ് സർക്കാർമനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സംഘടനകളും പലതവണ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുദ്ധങ്ങളിൽ സാധാരണ ജനങ്ങളെ സംരക്ഷിക്കണമെന്നും ആശുപത്രികളും ആരോഗ്യപ്രവർത്തകരും ആക്രമണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. എന്നാൽ പലപ്പോഴും ഈ മുന്നറിയിപ്പുകൾ അവഗണിക്കപ്പെടുകയാണ്.യുദ്ധത്തിന്റെ ഏറ്റവും വലിയ ദുരന്തം മനുഷ്യജീവിതങ്ങളുടെ നഷ്ടമാണ്. അതിൽ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതാക്കളുടെയും ജീവൻ നഷ്ടപ്പെടുന്നത് മനുഷ്യരാശിക്കുള്ള വലിയ നഷ്ടമാണ്. സമാധാനത്തിനും മനുഷ്യജീവിതങ്ങളുടെ സംരക്ഷണത്തിനുമായി ലോകസമൂഹം കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ട സമയമാണിത്.അതിനായി നാം ഒറ്റക്കെട്ടായി ശബ്ദമുയർത്തിയെ മതിയാകും….The post മാനവരാശിയെ ചുട്ടുകൊല്ലുന്ന യുദ്ധങ്ങൾ; ഗർഭപാത്രങ്ങൾ കൊത്തിപ്പറിക്കുന്ന കഴുകന്മാർ appeared first on Kairali News | Kairali News Live.