ക്രീസിലെ പെൺകരുത്ത്; ലോകം കീഴടക്കിയ ഇന്ത്യയുടെ നീലപ്പട ! ചരിത്രമെഴുതിയ വനിതാ ക്രിക്കറ്റ്

Wait 5 sec.

ക്രിക്കറ്റ് ഏതൊരു ഇന്ത്യക്കാരനും ഹറാം തന്നെയാണ്. 1983ൽ കപിൽ ദേവ് ഉയർത്തിയ ലോകകപ്പ് മുതൽ ഇപ്പോൾ ടി20 ലോകകപ്പ് ഫൈനൽ വരെ ഇന്ത്യ എത്തിനിൽക്കുന്നു. പലപ്പോഴും ഇന്ത്യയിൽ പുരുഷ ക്രിക്കറ്റിനോളം പ്രാധ്യാനം വനിതകൾക്ക് ലഭിച്ചിരുന്നില്ല എന്ന വിമർശനം ശക്തമായിരുന്നു. എന്നാൽ ആ വിമൾശനങ്ങളെല്ലാം പൊളിച്ചെഴുതിയ വർഷമായിരുന്നു 2025. ഇന്ന് ലോക ശ്രദ്ധ നേടി വനിതാ ക്രിക്കറ്റ് ടീം തലയുയർത്തി നിൽക്കുന്നു. ലോകകപ്പ് ഫൈനൽ വെറും ഒരു കളിക്കപ്പുറം, ക്രിക്കറ്റിന് സ്നേഹിക്കുന്ന പെൺകുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ ഉജ്ജ്വല നേട്ടം കൂടിയാണ്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യം ഈ പെൺകരുത്തിനെ ആദരവോടെ നോക്കിക്കാണുന്നു.2025ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ലോകകപ്പ് വിജയം ഇന്ത്യൻ വനിതാ ക്രിക്കറ്റിന് സ്വപ്നതുല്യമായ കുതിപ്പാണ്. കിരീടമുയർത്തിയതോടെ ലോക ക്രിക്കറ്റിലെ നിഷേധിക്കാനാകാത്ത ശക്തിയായി അവ‌‍‍ർ മാറി. ഷഫാലി വർമ്മയുടെ നേതൃത്വത്തിൽ 2003ലെ കന്നി അണ്ടർ-19 ട്വന്റി-20 ലോകകപ്പ് ജയവും സീനിയർ ടീം അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനവും ഇന്ത്യയുടെ വിജയത്തിന് പിന്നിലെ കരുത്തായി. മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ തുടക്കം മുതലേ ഹർമൻപ്രീത് കൗറിന്റെ സംഘം ആധിപത്യം പുലർത്തി. മൂന്നാം തവണയും ഫൈനലിലെത്തിയ ഇന്ത്യക്ക് ആ ജയം അനിവാര്യമായിരുന്നു. ഇന്ത്യയുടെ 298-7 എന്ന സ്കോറിനെ പരാജയപ്പെടുത്താൻ ദക്ഷിണാഫ്രിക്കൻ ക്യാപറ്റൻ വോൾവാർട്ട് സെഞ്ചുറി നേടിയെങ്കിലും ദീപ്തി ശർമ്മയുടെ പന്തിൽ അടിതെറ്റി. ഓപ്പണ‌ർ സ്മൃതി മന്ദാന 45 റൺസ് നേടി ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. എന്നാൽ അന്ന് ക്രീസ് നിറഞ്ഞാടിയത് ഷഫാലി വ‌ർമയായിരുന്നു. ഷഫാലി 78 പന്തിൽ 87 റൺസുമായി മൈതാനത്ത് വെടിക്കെട്ട് തീർത്തു. ബാറ്റിംഗിൽ 58 പന്തിൽ 58 റൺസ് നേടി ഇന്നിംഗ്സിന് അടിത്തറ പാകിയ ദീപ്തി, ബൗളിംഗിൽ 39 റൺസിന് 5 വിക്കറ്റുകൾ വീഴ്ത്തി ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചു. അവസാന നിമിഷം 24 പന്തിൽ 34 റൺസുമായി ആഞ്ഞടിച്ച റിച്ച ഘോഷ് രണ്ട് തകർപ്പൻ സിക്സറുകളും പറത്തി. മൈതാനത്ത് ഉടനീളം ഊർജ്ജസ്വലയായിരുന്ന ജെമീമ, തന്റെ ചടുലമായ ഫീൽഡിംഗിലൂടെയും തന്ത്രപരമായ ബാറ്റിംഗിലൂടെയും ടീമിന്റെ വിജയത്തിന് കരുത്തേകി. ഹോക്കി മൈതാനത്തെ വേഗത ക്രിക്കറ്റിലേക്ക് ആവാഹിച്ച ജെമീമയുടെ സെമി ഫൈനൽ പ്രകടനം ക്രിക്കറ്റ് ആരാധക‍ർ ഇന്നും മറന്നുകാണില്ല.ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മുഖച്ഛായ മാറ്റിയ നായികയാണ് ഹർമൻപ്രീത് കൗർ. വെറുമൊരു ക്യാപ്റ്റൻ എന്നതിലുപരി, പ്രതിസന്ധികളിൽ ടീമിനെ മുന്നിൽ നിന്ന് നയിച്ച ‘ഫയർബ്രാൻഡാണ് അവർ. ടി20 ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരവും ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നായകസ്ഥാനം വഹിച്ച വനിതയെന്ന നേട്ടവും ഹ‌ർമൻപ്രീതിന് സ്വന്തം. ഫൈനലിൽ ക്യാപ്റ്റന്റെ ശാന്തതയും കൃത്യതയാർന്ന തീരുമാനങ്ങളും ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായകമായി.മിതാലി രാജും ജുലൻ ഗോസ്വാമിയും പാകിയ ഉറച്ച അടിത്തറയിൽ നിന്നാണ് ഇന്ത്യക്ക് ലോകകപ്പിൽ മുത്തമിടാൻ സാധിച്ചത്. മൈതാനത്തെ ഈ പോരാട്ടവീര്യം വെറുമൊരു കായിക നേട്ടമല്ല; മറിച്ച്, പ്രതിബന്ധങ്ങളെ അതിജീവിച്ചക്കാൻ ഒരോ പെൺകുട്ടിക്കുമുള്ള ആ‌‌ർജവം കൂടിയാണ്.ഈ അന്താരാഷ്ട്ര വനിതാ ദിനത്തിൽ, ഇന്ത്യൻ ക്രിക്കറ്റിലെ ഈ ധീരവനിതകളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു.The post ക്രീസിലെ പെൺകരുത്ത്; ലോകം കീഴടക്കിയ ഇന്ത്യയുടെ നീലപ്പട ! ചരിത്രമെഴുതിയ വനിതാ ക്രിക്കറ്റ് appeared first on Kairali News | Kairali News Live.