നോര്‍വേയിലെ യു എസ് എംബസിയില്‍ സ്‌ഫോടനം; കെട്ടിടത്തിന് കേടുപാട്, ആളപായമില്ല

Wait 5 sec.

ഓസ്‌ലോ | പശ്ചിമേഷ്യയില്‍ ഇറാന്‍-യുഎസ്-ഇസ്‌റാഈല്‍ സംഘര്‍ഷം തുടരുന്നതിനിടെ, നോര്‍വേയിലെ യു എസ് എംബസിയില്‍ സ്‌ഫോടനം. നോര്‍വേ തലസ്ഥാനമായ ഓസ്‌ലോയിലെ എംബസിയിലാണ് ഇന്ന് പുലര്‍ച്ചെ സ്‌ഫോടനമുണ്ടായത്. കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമോ പരുക്കോ റിപോര്‍ട്ട് ചെയ്തിട്ടില്ല.എംബസിയുടെ കോണ്‍സുലാര്‍ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബോംബ് സ്‌ക്വാഡും പോലീസ് ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചതായി നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞു. മേഖലയില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.പുലര്‍ച്ചെ ഒരുമണിയോടെയാണ് പശ്ചിമ ഓസ്‌ലോയിലെ എംബസി കോമ്പൗണ്ടില്‍ സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് കനത്ത തോതില്‍ പുക ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ല. സംഭവം സംബന്ധിച്ചുള്ള യു എസ് അധികൃതരുടെ പ്രതികരണവും ഉണ്ടായിട്ടില്ല.