ധാക്ക| ബംഗ്ലാദേശില്‍ പെട്രോള്‍ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബംഗ്ലാദേശ് പെട്രോളിയം കോര്പറേഷന് (ബിപിസി). ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ഗതാഗതം തടസപ്പെട്ടതോടെ എണ്ണക്ഷാമം മുന്നില്‍ക്കണ്ടാണ് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് അധികൃതര്‍ നിയന്ത്രണം കൊണ്ടുവരാന്‍ തീരുമാനിച്ചത്. എണ്ണക്ഷാമം ഉണ്ടാകുമെന്ന് കരുതി വാഹനഉടമകള്‍ കൂട്ടത്തോടെ പമ്പുകളില്‍ എത്തിയതോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ഇതോടെ ഇരുചക്ര വാഹനങ്ങൾക്കു ദിവസം പരമാവധി രണ്ട് ലിറ്റർ പെട്രോൾ മാത്രമേ ലഭിക്കു. കാറുകള്‍ക്ക് പത്ത് ലിറ്റര്‍, ജീപ്പ്, മിനി ബസുകള്‍ എന്നിവയ്ക്ക് 20-25ലിറ്റര്‍, പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 70-80 ലിറ്റര്‍, ദീര്‍ഘദൂര വാഹനങ്ങള്‍ക്കായി 220ലിറ്റര്‍ ഡീസല്‍ ദിവസേന ലഭിക്കും.എണ്ണയ്ക്കായി 95 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലദേശ്.ക്ഷാമമുണ്ടാകുമെന്ന പ്രചാരണത്തെ തുടര്‍ന്ന് ഡീലര്‍മാരുടെ ഭാഗത്തു നിന്ന് ഇന്ധനം പൂഴ്ത്തിവയ്ക്കാനുള്ള ശ്രമങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിതരണത്തിനായി പമ്പുകളിലേക്ക് എണ്ണ എത്തുന്നതില്‍ കുറവു സംഭവിച്ചിട്ടുണ്ടെന്നു പമ്പുടമകള്‍ പറഞ്ഞു.എന്നാല്‍ ഇന്ധന ക്ഷാമം ഇല്ലെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു. മതിയായ ഇന്ധന സ്റ്റോക്ക് ഉണ്ടെന്നും മാര്‍ച്ച് 9ന് ഇന്ധനങ്ങളുമായി രണ്ട് കപ്പലുകള്‍ രാജ്യത്ത് എത്തുമെന്നും ഊര്‍ജമന്ത്രി ഇഖ്ബാല്‍ ഹസന് മഹ്മൂദ് തുകു പറഞ്ഞു. ഒപ്പം കൂട്ടത്തോടെ പമ്പുകളിലേക്ക് എത്തരുതെന്ന നിര്‍ദേശവും അദ്ദേഹം നല്കി. പ്രധാനമന്ത്രിയെ നിലവിലെ സാഹചര്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹം സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.