2025ലെ നാഷണൽ ഫ്ലോറൻസ് നെറ്റിംഗേൽ പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടപ്പോൾ മലയാളികളായ രണ്ട് വനിതകൾ ഭാരതത്തിന്റെ നെറുകയിൽ തിളങ്ങിനിന്നു. ഒരാൾ രാജ്യത്തിന്റ അതിർത്തിയിൽ കാവലായപ്പോൾ, മറ്റൊരാൾ ദീപുകളിൽ സാധാരണക്കാർക്ക് വെളിച്ചമായി- മേജർ ജനറൽ പി. ഡി. ഷീന, ആരോഗ്യ പ്രവർത്തക റസിയ ബീഗം പി. ബി. മേജർ ജനറൽ പി. ഡി. ഷീന : സൈനിക സേവനത്തിന്റെ പെൺകരുത്ത്തൃശൂരിലെ മാളയിൽ നിന്നും ഇന്ത്യൻ സൈന്യത്തിന്റെ വടക്കേ അറ്റത്തുള്ള അതിർത്തി ഗ്രാമങ്ങളിലേക്കുള്ള പി . ഡി . ഷീനയുടെ യാത്ര അവിശ്വസനീയമായിരുന്നു. 1980കളിൽ മിലിറ്ററി നഴ്സിംഗ് സർവീസിൽ ചേർന്നു. ഇന്ത്യൻ സൈന്യത്തിന്റെ നഴ്സിംഗ് വിഭാഗത്തിൽ 40വർഷത്തോളം സേവനം അനുഷ്ഠിച്ചു.സൈനികരുടെ ആരോഗ്യപരിരക്ഷയും നഴ്സിംഗ് വിദ്യാഭ്യാസത്തിലും കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾക്കാണ് പി ഡി ഷീന പുരസ്കാരത്തിന് അർഹയായത്.റസിയ ബീഗം പി. ബി : ആരോഗ്യ പ്രവർത്തകറസിയബീഗം ലക്ഷദീപ് ഭരണകൂടത്തിന്റെ കീഴിൽ എഎൻഎം ആയി ജോലി ചെയ്യുന്നു. യാത്രാസൗകര്യങ്ങൾ കുറഞ്ഞ വിദൂര ദ്വീപുകളിൽ ഗർഭിണികൾക്കും കുട്ടികൾക്കും കൃത്യസമയത്ത് ചികിത്സ നൽകി. പ്രളയകാലത്തും കടൽക്ഷോഭത്തിനിടയിലും മുടങ്ങാതെ നടത്തിയ വാക്സിനേഷൻ യജ്ഞങ്ങൾ, ലക്ഷദീപ് ഭരണകൂടത്തിന് കീഴിൽ നടത്തിയ ആരോഗ്യവിപ്ലവം എന്നിവയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ അവാർഡ്.രാജ്യത്തെ നഴ്സിംഗ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ഏറ്റവും വലിയ ബഹുമതിയായ ” നാഷണൽ ഫ്ലോറൻസ് നൈറ്റിംഗേൽ പുരസ്കാരം – 2025മെയ് 30 ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയിൽ നിന്നും ഇവർ ഏറ്റുവാങ്ങി. വനിതാദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇവർ രണ്ടുപേരും നൽകുന്ന സന്ദേശം ഇതാണ് : ‘ നിങ്ങൾ ചെയ്യുന്ന ജോലി എവിടെയും ആകട്ടെ, അത് ആത്മാർത്ഥമായണെങ്കിൽ ലോകം നിങ്ങളെ തേടി എത്തും’. The post അതിരുകളില്ലാത്ത അൻപ്: കേരളത്തിലെ രണ്ട് മാലാഖമാർ appeared first on Kairali News | Kairali News Live.