‘രാഹുൽ ഗാന്ധിയുടെ ഗ്യാരൻ്റി ‘ കേരളം മുഖവിലക്കെടുക്കില്ലെന്ന് മന്ത്രി പി രാജീവ്. പുതുയുഗയാത്രയുടെ സമാപന സമ്മേനത്തിനിടെയാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. ഇരുണ്ടകാലം ആളുകൾക്ക് ഓർമ്മയുണ്ട്. കെ എസ് ആർ ടി സിയെ ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വാഗ്ദാനങ്ങളിൽ ജനം വീഴില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന്റെ വികസന വിസ്മയം കണ്ടു അന്ധത ബാധിച്ചാണ് ഇതൊക്കെ പറയുന്നത്.രാഹുൽ ഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്ത സമദാനി, പ്രഖ്യാപനം മനപ്പൂർവം തെറ്റിച്ചു പറഞ്ഞതാകാം. പുണ്യമാസം ആയതിനാൽ അസത്യം പറയണ്ട എന്ന് പരിഭാഷകൻ കരുതിയിട്ടുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.ALSO READ: ഒരു രൂപയുടെ നോട്ടുണ്ടോ? 2000 രൂപയുടെ ഷൂ ഫ്രീ; കോഴിക്കോട് ചെരുപ്പ് കടയുടെ ഉദ്ഘാടനത്തിനിടെ സംഘർഷം, പൊലീസ് ലാത്തിവീശിരാഹുൽ ഗാന്ധിയുടെ സി ജെ പി പരാമർശത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കെജ്രിവാളിനെ ജയിലിൽ അടയ്ക്കാൻ ബിജെപിയുടെ ചട്ടുകമായ ആളാണ് രാഹുലെന്ന് അദ്ദേഹം വിമർശിച്ചു. രാഹുൽഗാന്ധി ബി ജെ പിയുടെ ഏജന്റാണ്. കർണാടകയിലും തെലങ്കാനയിലും നടക്കുന്നത് ബി ജെ പിയുടേതു പോലെയുള്ളന്യൂനപക്ഷ വേട്ടയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.The post ‘രാഹുൽ ഗാന്ധിയുടെ ഗ്യാരൻ്റി കേരളം മുഖവിലക്കെടുക്കില്ല’; മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.