നിപയിലും കോവിഡിലും തളർന്നില്ല, കേരളത്തിന്റെ ആരോ​ഗ്യരം​ഗം കാത്ത പെൺകരുത്ത്; പത്താണ്ടിന്റെ വിജയ​ഗാഥ

Wait 5 sec.

കേരളത്തിന്റെ ആരോ​ഗ്യരം​ഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെയുണ്ടായത് വിപ്ലവാത്മകരമായ മാറ്റങ്ങളാണ്. ഒരുകാലത്ത് ആളുകൾ പോകാൻ മടിച്ചിരുന്ന സർക്കാർ ആശുപത്രികളിലേക്ക് ഇന്ന് ആളുകൾ നിറഞ്ഞ ആത്മവിശ്വാസത്തോടെ കടന്നുചെയ്യുന്നു. സ്വകാര്യ ആശുപത്രികളെ കവച്ചുവയ്ക്കുന്ന സൗകര്യങ്ങൾ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഉണ്ടായത് പെട്ടൊന്നൊരുനാൾ നേരം ഇരുട്ടിവെളുത്തപ്പോൾ ആയിരുന്നില്ല. 2016ൽ ഇടതുപക്ഷസർക്കാർ അധികാരത്തിലേറിയതും, തുടർഭരണം ലഭിച്ചതുമാണ് കേരളത്തിന്റെ ആരോ​ഗ്യരം​ഗത്തെ കുതിച്ചുചാട്ടത്തിന്റെ ആധാരം, അതിന് പിന്നിലോ കരുത്തരായ രണ്ട് സ്ത്രീകളും.കെ കെ ശൈലജ ടീച്ചർ, വീണ ജോർജ്- കേരളത്തിന്റെ ആരോ​ഗ്യരം​ഗം ഇവരുടെ കൈകളിൽ കഴിഞ്ഞ 10 വർഷമായി ഭദ്രം. ലോകത്തെ വിറപ്പിച്ച നിപയും കോവിഡും കേരളത്തിന് മുന്നിൽ മുട്ടുമടക്കിയത് കരുത്തുറ്റ ഒരു നേതൃത്വം ഇവിടെ ഉള്ളതുകൊണ്ടാണ്. കേരളത്തിലെ ആരോഗ്യരംഗം സാങ്കേതിക, സൗകര്യ, ജനാരോഗ്യ, ഡിജിറ്റൽ സേവന മേഖലകളിൽ ശ്രദ്ധേയമായ പുരോഗതിയോടെയാണ് മുന്നേറുന്നത്. കേരളം മറ്റെല്ലാ മേഖലയിലുമെന്ന പോലെ ആരോഗ്യ രംഗത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്.സംസ്ഥാനത്തെ ആരോഗ്യ ഇൻഫ്രാസ്ട്രക്ചറിന്റെ വിപുലീകരണത്തിന് തുടക്കമാവുന്നത് കെ കെ ശൈലജ ടീച്ചർ മന്ത്രിയായിരുന്ന കാലത്താണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ (PHC), കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC) മെച്ചപ്പെടുത്തൽ, ആശുപത്രികളിലെ നവീകരണ പദ്ധതികൾ എന്നിവയെല്ലാം മികച്ച രീതിയിൽ നടപ്പിലായി. നിപ വൈറസും ഓഖിയും കോവിഡും എല്ലാം ചേര്‍ന്ന് കോളിളക്കമുണ്ടാക്കിയ കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ ചുമതല ടീച്ചർ കൃത്യമായി നിർവഹിച്ചു.പിന്നീട് ചുമതല ഏറ്റെടുത്ത വീണ ജോർജും കേരളത്തിന്റെ ആരോ​ഗ്യ​ഗ്രാഫ് മുകളിലേക്ക് തന്നെ ഉയർത്തി. സാമൂഹിക പശ്ചാത്തലത്തിലും ഗ്രാമ–നഗര മേഖലകളിലും ആരോഗ്യ സേവനങ്ങൾക്ക് തുല്യമായ ആക്‌സസ് മന്ത്രി ഉറപ്പാക്കി. വനിതാ-കേന്ദ്രിത ആരോഗ്യ പദ്ധതികൾക്ക് മുൻതൂക്കം നൽകിയും സമ്പൂ‌ർണ പുരോ​ഗതി ലക്ഷ്യംവച്ചും നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു. ജനാരോഗ്യ നവീകരണവും നവോത്ഥാനവുമെല്ലാം എടുത്തുപറയേണ്ട കാര്യങ്ങൾ തന്നെ. സാമൂഹ്യ-ആരോഗ്യ സംയോജന പദ്ധതികൾ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കി. സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിലും കേരളം വലിയ പുരോഗതി കൈവരിച്ചു.കേരളം ആരോഗ്യ സൂചികകളിൽ ഇന്ത്യയിൽ ഏറ്റവും മുന്നിലാണ്. ശിശുമരണ നിരക്കിലെ കുറവ്, ഉയർന്ന ആയു‌ർദൈ‌ർഘ്യം എന്നിവ ഇവിടുത്തെ ആരോഗ്യ സംവിധാനത്തിന്റെ ശക്തിയെ തെളിയിക്കുന്ന പ്രധാന സൂചികകളാണ്. അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ ശക്തീകരണം, ആശുപത്രി വികസനം, ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ, സാമ്പത്തികമായി പിന്നാക്ക വിഭാഗങ്ങൾക്ക് ഇൻഷുറൻസ് പദ്ധതികൾ, ആരോഗ്യപ്രവർത്തകരുടെ ശക്തമായ ശൃംഖല എന്നിവയെല്ലാം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളത്തിന്റെ ആരോഗ്യരംഗത്ത് ഉണ്ടായ പ്രധാന കുതിച്ചുചാട്ടങ്ങൾക്ക് കാരണമായി. രണ്ട് വനിതാ മന്ത്രിമാരാണ് അതിന് ചുക്കാൻ പിടിച്ചത് എന്നതിലും അഭിമാനിക്കാൻ ഏറെയുണ്ട്.രാഷ്ട്രീയ വൈരാ​ഗ്യത്തോടെ, കേരളത്തിന്റെ നേട്ടങ്ങളോടും പുരോ​ഗതിയോടും കണ്ണടച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷക്കൂട്ടം. അധികാരക്ക₹തി മൂത്ത് എന്ത് നുണയും പടച്ചുവിടാൻ തയ്യാറായ അവർ ആരോ​ഗ്യരം​ഗത്തെ ഉന്നംവയ്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ലോകം കേരള മോഡൽ എന്ന് പ്രകീർത്തിച്ചപ്പോൾ അവർക്കത് ദഹിച്ചില്ല. തങ്ങളുടെ രാഷ്ട്രീയ അന്ധതയ്ക്കും താഴെയായിരുന്നു അവർക്ക് കേരളം.ശക്തമായ പൊതുആരോഗ്യ സംവിധാനമാണ് കേരളത്തിന്റേതെന്ന് ആ​ഗോളമാധ്യമങ്ങൾ അടിവരയിട്ടപ്പോൾ കേരളത്തിന്റെ ആരോ​ഗ്യരം​ഗം വെന്റിലേറ്ററിലാണെന്ന് പറഞ്ഞ പ്രതിപക്ഷമാണ് നമ്മുടേത്. നിപ, കോവിഡ് പ്രതിരോധത്തിൽ കേരള മോ‍ഡൽ കണ്ട് പഠിക്കണമെന്ന് ലോക രാജ്യങ്ങൾ പറഞ്ഞപ്പോഴും രാഷ്ട്രീയവിരോധം പ്രകടമാക്കാനായിരുന്നു കോൺ​ഗ്രസിനും കൂട്ടർക്കും താത്പര്യം. തന്റെ ഭരണകാലത്ത് ലോകമാധ്യമങ്ങളുടെ വലിയ ശ്രദ്ധ നേടിയ വ്യക്തിയാണ് ശൈലജ ടീച്ചർ. 2018-ലെ നിപ വൈറസ് പ്രതിസന്ധിയും പിന്നീട് ഉണ്ടായ കോവിഡ് മഹാമാരിയും നേരിടുന്നതിൽ അവർ നൽകിയ നേതൃത്ത്വം അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശംസിക്കപ്പെട്ടു.നിരവധി പ്രമുഖ ലോകമാധ്യമങ്ങൾ മന്ത്രിയുടെ പ്രവർത്തനങ്ങളെ വിശകലനം ചെയ്ത് റിപ്പോർട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.ബ്രിട്ടനിലെ പ്രമുഖ പത്രമായ ദി ​ഗാർഡിയൻ “Rockstar Health Minister” എന്നാണ് മന്ത്രിയെ വിശേഷിപ്പിച്ചത്. പൊതുജനാരോഗ്യ പ്രതിസന്ധികളെ നേരിടുമ്പോൾ അവർ കാണിച്ച വേഗത്തിലുള്ള തീരുമാനം, ജനങ്ങളുമായി നടത്തിയ വ്യക്തമായ ആശയവിനിമയം, ആരോഗ്യപ്രവർത്തകരെ ഏകോപിപ്പിക്കുന്ന കഴിവ് എന്നിവയാണ് ഈ വിശേഷണത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്ന് പത്രം വിലയിരുത്തി. നിപ വൈറസ് പ്രതിരോധത്തിൽ സ്വീകരിച്ച ശക്തമായ കോൺടാക്റ്റ് ട്രേസിംഗ് സംവിധാനം ലോകത്തിന് മാതൃകയായെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.അന്താരാഷ്ട്ര വാർത്താ സ്ഥാപനമായ ബിബിസിയും ശൈലജ ടീച്ചറുടെ നേതൃത്വത്തെ പ്രത്യേകം എടുത്തുകാട്ടി. അമേരിക്കയിലെ പ്രശസ്ത പത്രമായ ദി ന്യൂയോ‌ർക്ക് ടൈംസും കേരളത്തിന്റെ ശക്തമായ പൊതുആരോഗ്യ സംവിധാനത്തെ പ്രശംസിച്ചു. മഹാമാരിയെ നേരിടുമ്പോൾ കേരളം സ്വീകരിച്ച കർശനമായ കോൺടാക്റ്റ് ട്രേസിംഗും സമൂഹതല നിരീക്ഷണവും മറ്റു പ്രദേശങ്ങൾക്കും പഠിക്കാവുന്ന മാതൃകയായെന്ന് പത്രം അഭിപ്രായപ്പെട്ടു. ദി വാഷിങ്ടൺ പോസ്റ്റും സമാനമായി റിപ്പോർട്ട് ചെയ്തു. അപ്പോഴും കെ കെ ശൈലജ ടീച്ചറെ നിപ റാണിയെന്ന് വിളിച്ച് ആക്ഷേപിക്കാനായിരുന്നു പ്രതിപക്ഷത്തിന് താത്പര്യം. കടുത്ത സൈബ‌ർ ആക്രമണത്തിന് അവരെ വിധേയയാക്കിയതും മറന്നുപോയോ?രാഷ്ട്രീയ വൈര്യത്തിന് അപ്പുറത്തേക്ക് സ്ത്രീ ആണെന്നതും പ്രതിപക്ഷത്തിന്റെ ആക്ഷേപം ഇരട്ടിയാക്കാൻ കാരണമായെന്ന് നിസംശയം പറയാം. ഇന്ന് അവർ വീണാ ജോർജിനെ വളഞ്ഞിട്ടാക്രമിക്കുന്ന ചിത്രം മനസിലേക്ക് കൊണ്ടുവന്നാലും അക്കാര്യം കൂടുതൽ വ്യക്തമാവും. ഒരു വനിതാ മന്ത്രിയെ കൈയേറ്റം ചെയ്യാൻ പോലും തയ്യാറായ ആൺകൂട്ടമായി, ആക്രോശക്കൂട്ടമായി അവർ മാറി.ആരോ​ഗ്യമേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങളാണ് ഈ ആക്രോശങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും കാരണം. ഇനിയും കേരളജനത ഭരണത്തിന്റെ താക്കോൽ ഇടതുപക്ഷത്തെ ഏൽപ്പിക്കുമെന്ന യാഥാർത്ഥ്യം തന്നെയാണ് ഇതിന്റെയെല്ലാം പിന്നിൽ. കേരളം കൈവരിച്ചനേട്ടങ്ങളെ അവർ അധിക്ഷേപിച്ചുക₹ണ്ടേയിരിക്കും. എന്നാൽ കഴിഞ്ഞ പത്താണ്ടായി കേരളം നടന്നുകയറിയ യാത്ര ഈ നാട്ടിലെ ജനങ്ങൾക്ക് മുന്നിലുണ്ട്. കെ കെ ശൈലജ ടീച്ചറും വീണാ ജോർജും മന്ത്രിമാരായി ആരോ​ഗ്യരം​ഗത്ത് നടത്തിയ ഇടപെടലുകളും മുന്നേറ്റങ്ങളും അനുഭവിക്കുന്നവരാണ് ആ മനുഷ്യ‌ർ.The post നിപയിലും കോവിഡിലും തളർന്നില്ല, കേരളത്തിന്റെ ആരോ​ഗ്യരം​ഗം കാത്ത പെൺകരുത്ത്; പത്താണ്ടിന്റെ വിജയ​ഗാഥ appeared first on Kairali News | Kairali News Live.