എല്ലാ കണ്ണും അഹമ്മദാബാദിലേക്ക്; ടി20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്, ഇന്ത്യ ന്യൂസീലാൻഡിനെ നേരിടും

Wait 5 sec.

ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. തങ്ങളുടെ നാലാം ഫൈനലിനിറങ്ങുന്ന ടീം ഇന്ത്യ, മൂന്നാം കിരീടമാണ് ലക്ഷ്യമിടുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മണിക്കാണ് ആവേശപ്പോരാട്ടം ആരംഭിക്കുക. സൂര്യകുമാര്‍ യാദവിൻ്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീം ഇന്ത്യ സുവർണ്ണ നേട്ടമാണ് സ്വപ്നം കാണുന്നത്.മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് കാണാനാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ച സഞ്ജു, ഫൈനലിലും സമാനമായ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം, ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമും ആറാം ബൗളറുടെ അഭാവവും ടീം മാനേജ്‌മെൻ്റിന് നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടീമിലേക്ക് പരിഗണിച്ചാല്‍ വരുണ്‍ ചക്രവര്‍ത്തിയോ അര്‍ഷ് ദീപ് സിംഗോ പുറത്തിരുന്നേക്കും. അഭിഷേകിന് പകരം റിങ്കു സിംഗിനെ ഫൈനൽ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.ALSO READ: ഫൈനൽ മത്സരം മഴ കൊണ്ട് റദ്ദായാൽ ഇന്ത്യയും കിവീസും സംയുക്ത ചാമ്പ്യൻസ് ആകുമോ? അറിയാംനിലവില്‍ വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരോടൊപ്പം രണ്ട് കിരീടങ്ങളുമായി ഇന്ത്യ ഒപ്പത്തിനൊപ്പമാണുള്ളത്. ഇന്ന് വിജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ടി20 ലോകകിരീടങ്ങള്‍ നേടിയ ടീമെന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമാകും. The post എല്ലാ കണ്ണും അഹമ്മദാബാദിലേക്ക്; ടി20 ലോകകപ്പ് കലാശപ്പോരാട്ടം ഇന്ന്, ഇന്ത്യ ന്യൂസീലാൻഡിനെ നേരിടും appeared first on Kairali News | Kairali News Live.