തിരുവനന്തപുരം | സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് വര്‍ധിക്കുന്നതായി കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എട്ടിടങ്ങളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂര്‍ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാര്‍ (ഇടുക്കി), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിലാണ് ജാഗ്രത.തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലേറ്റാല്‍ സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയേക്കും. അള്‍ട്രാ വയലറ്റ് സൂചിക ആറ് മുതല്‍ ഏഴ് എത്തിയാലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുക. എട്ട് മുതല്‍ 10 വരെ എത്തുമ്പോള്‍ ഓറഞ്ച് ജാഗ്രതയും 11ന് മുകളില്‍ എത്തിയാല്‍ ചുവന്ന ജാഗ്രതയും പ്രഖ്യാപിക്കും.