ജയിലുകളിൽ ഇനി മത്സ്യവിഭവം വിളമ്പും; മത്തി, അയല, ചൂര എന്നിവ നൽകും

Wait 5 sec.

കണ്ണൂര്‍| സംസ്ഥാനത്തെ ജയിലുകളിലെ തടവുകാര്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ രണ്ടുദിവസം മത്സ്യവിഭവങ്ങള്‍ ലഭിക്കും. ഏപ്രില്‍ ഒന്ന് മുതല്‍ 57 ജയിലുകളിലേക്കും ആവശ്യമായ മത്സ്യം നേരിട്ട് എത്തിക്കുന്നതിനായി ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ധാരണയായി. മത്തി, അയല, ചൂര എന്നിവയാണ് തടവുകാരുടെ മെനുവില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മത്സ്യഫെഡ് നല്‍കിയ 25 ഇനം മത്സ്യങ്ങളുടെ പട്ടികയില്‍ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. മത്സ്യങ്ങള്‍ കറിക്കഷണങ്ങളാക്കി വൃത്തിയാക്കിയ നിലയിലായിരിക്കും ജയിലുകളില്‍ എത്തിക്കുക. വിതരണത്തിനായി മത്സ്യഫെഡ് പുതുതായി വാങ്ങിയ എട്ട് ശീതീകരണ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തും.