‘600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്’; മന്ത്രി കെ എൻ ബാലഗോപാൽ

Wait 5 sec.

പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ ഗ്യാരൻ്റി പ്രഖ്യാപനത്തിനെതിരെ മന്ത്രി കെ എൻ ബാലഗോപാൽ. 600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. 600 രൂപയുടെ പെൻഷൻ 18 മാസം യു ഡി എഫ് ഭരണകാലത്ത് കുടിശ്ശികയായിരുന്നു. യു ഡി എഫ് പ്രഖ്യാപനം നടപ്പാകുന്നതല്ലെന്ന് ജനങ്ങൾക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിൻ്റെ ധനസ്ഥിതി മോശമെന്ന് ഇനി സതീശനും യുഡിഎഫും പറയരുത്. ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 പെൻഷൻ കൊടുക്കും എന്ന് പറഞ്ഞതെന്ന് അദ്ദേഹം വിമർശിച്ചു.ALSO READ: ‘നഗരസഭയുടേത് വലിയ വീ‍ഴ്ച, മേയർ മാപ്പ് പറയണം’; പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാത്തിൽ പ്രതികരിച്ച് എ എ റഹീം എംപികെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര നൽകുമെന്ന് പറഞ്ഞത് അത്ര വലിയ പ്രഖ്യാപനമല്ലെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പുറത്തായ വണ്ടികൾ ഓടി തുടങ്ങിയത് ഈ സർക്കാരിൻ്റെ കാലത്താണ്. കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം കൃത്യമായി നൽകിയതും എൽ ഡി എഫ് സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.The post ‘600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്’; മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.