ലോകമെമ്പാടുമുള്ള വനിതകൾക്ക് വനിതാ ദിനാശംസകൾ നേർന്ന് മന്ത്രി വീണാ ജോർജ്

Wait 5 sec.

ലോകമെമ്പാടുമുള്ള വനിതകൾക്കും പെൺമക്കൾക്കും അന്താരാഷ്ട്ര വനിതാ ദിനാശംസകൾ നേർന്ന് ആരോഗ്യ-വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ജീവിതത്തിലെ പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു മുന്നേറുന്ന ഓരോ വനിതാരത്നങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ നേർന്ന മന്ത്രി, 2026-ലെ സംസ്ഥാന ‘വനിതാരത്നം’ പുരസ്‌കാരങ്ങൾക്ക് അർഹരായ ആളുകൾക്ക് ഫേസ്ബുക് കുറിപ്പിലൂടെ അഭിന്ദനങ്ങളും അറിയിച്ചു.ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപംഎല്ലാ പ്രിയപ്പെട്ട വനിതകൾക്കും പെണ്മക്കൾക്കും സാർവദേശീയ വനിതാ ദിനാശംസകൾ . പ്രതിസന്ധികളെയും ജീവിതപ്രശ്നങ്ങളെയും അതിജീവിക്കാൻ പരിശ്രമിക്കുന്ന എല്ലാ വനിതരത്‍നങ്ങൾക്കും ഹൃദയാഭിവാദ്യങ്ങൾ. 2026 ഇലെ വനിതാരതനം പുരസ്‌കാരങ്ങൾക്ക് അർഹരായ പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾസാമൂഹ്യ സേവനം – ആശാ പ്രവർത്തക ,ശ്രീമതി ഷൈജ ബേബി (ചൂരൽമല ,മുണ്ടക്കൈ ) വയനാട്കായിക രംഗം – ശ്രീമതി ഷിൽജി ഷാജി കോഴിക്കോട്പ്രതികൂല സാഹചര്യം – അഡ്വ താന്യ നാഥൻ സിസ്ത്രീ ശാക്തീകരണം: എല്ലാ അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്‌സ്ശാസ്ത്രം , വിദ്യാഭ്യാസം -ഡോ സൗമ്യ സ്വാമിനാഥൻകലാരംഗം – വിജയകുമാരി ഒ മാധവൻ, കൊല്ലംThe post ലോകമെമ്പാടുമുള്ള വനിതകൾക്ക് വനിതാ ദിനാശംസകൾ നേർന്ന് മന്ത്രി വീണാ ജോർജ് appeared first on Kairali News | Kairali News Live.