ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ നിർമാർജനത്തിന് നഗരസഭയ്ക്ക് കൃത്യമായ ഒരു രൂപരേഖയോ പദ്ധതിയോ ഉണ്ടായിരുന്നില്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എ എ റഹീം. പൊങ്കാല മാലിന്യങ്ങള്‍ നീക്കം ചെയ്യാത്ത സംസ്കൃത കോളെജിൽ സിപിഐഎം പ്രവർത്തകർ ഇന്ന് വൃത്തിയാക്കിയിരുന്നു. ജനങ്ങളെ ദ്രോഹിക്കുന്ന ഈ സമീപനത്തിൽ നിന്ന് നഗരസഭ പിന്തിരിയണമെന്നും, മാലിന്യങ്ങൾ അടിയന്തരമായി ശാസ്ത്രീയമായ രീതിയിൽ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശുചീകരണം നടക്കാത്ത ഇടങ്ങളിൽ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. നഗരസഭ പരാജയപ്പെട്ട ഇടത്ത് സിപിഐഎം ജനങ്ങളെ ഇറക്കുന്നു. ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് അഞ്ച് ദിവസമാകുന്നു. എന്ത് ഇടപെടലാണ് നഗരസഭ നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഏറ്റവും ഗുരുതരമായ വീഴ്ചയാണെന്നും മേയർ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ALSO READ: പൊങ്കാല മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ പൂർണ പരാജയം; ശുചീകരണം ഏറ്റെടുത്ത് സിപിഐഎം പ്രവർത്തകർഅശാസ്ത്രീയമായി മാലിന്യം നീക്കം ചെയ്യാൻ ശ്രമം നടക്കുന്നുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ വരുത്തുന്ന ഇത്തരം നടപടികൾ പിൻവലിക്കണം. മാലിന്യം മണ്ണിട്ട് മുടാനുള്ള ശ്രമം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണിൻ്റെ ഭാഗത്ത് നിന്നുണ്ടായി. നഗരത്തെ മാലിന്യ മുക്തമാക്കാൻ ഞങ്ങൾ ഒപ്പം നിൽക്കാമെന്നും മുതിർന്ന നേതാക്കൾ മേയർക്ക് ഉപദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.The post ‘നഗരസഭയുടേത് വലിയ വീഴ്ച, മേയർ മാപ്പ് പറയണം’; പൊങ്കാലയ്ക്ക് ശേഷം മാലിന്യം നീക്കാത്തിൽ പ്രതികരിച്ച് എ എ റഹീം എംപി appeared first on Kairali News | Kairali News Live.