സോഷ്യൽ മീഡിയയിലെ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്. ആരെങ്കിലും എവിടെയെങ്കിലും നിന്ന് പറയുന്നതല്ല പ്രധാനം. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്. മമ്മൂട്ടി എത്തിയതോടെ പദ്ധതിയെക്കുറിച്ച് ലോകം കൂടുതലറിഞ്ഞു എന്നും പി രാജീവ് പറഞ്ഞു.മമ്മൂട്ടിയെ പോലെ മഹാനായ നടന്‍ വയനാട്ടില്‍ എത്തിയ മഹത്തായ മാതൃക ലോകത്തിന് മുന്നില്‍ കാഴ്ചവെക്കാനായില്ലേയെന്നും മമ്മൂട്ടി സന്ദര്‍ശിച്ചതിന് കേരളം നന്ദി അറിയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. പെരുമ്പളം പാലത്തെക്കുറിച്ച് എന്തുമനോഹരമായിട്ടാണ് അദ്ദേഹം സംസാരിച്ചത്. ടൗണ്‍ഷിപ്പ് പദ്ധതി കൂടുതല്‍ ശ്രദ്ധ നേടിയെന്നും പി രാജീവ് പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ ഗ്യാരണ്ടി പ്രഖ്യാപനങ്ങള്‍ കേരളം മുഖവിലക്കെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇരുണ്ടകാലം ആളുകള്‍ക്ക് ഓര്‍മയുണ്ട്. സര്‍ക്കാരിന്റെ വികസന വിസ്മയം കണ്ട് അന്ധത ബാധിച്ചാണ് ഇതൊക്കെ പറയുന്നത്. പ്രഖ്യാപനം സമദാനി മനഃപൂര്‍വം തെറ്റിച്ചു പറഞ്ഞതാകാമെന്നും പി രാജീവ് പറഞ്ഞു.The post തിരക്കുകള്ക്കിടയിലും മമ്മൂട്ടി അവിടെയെത്തി എന്നതാണ് കാണേണ്ടത്; പദ്ധതിയെക്കുറിച്ച് ലോകം കൂടുതലറിഞ്ഞു: മന്ത്രി പി രാജീവ് appeared first on ഇവാർത്ത | Evartha.