റോഡ് കയ്യേറി ഫ്ലക്സ് സ്ഥാപിച്ച സംഭവം: ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷന്റെ വഴിവിട്ട സഹായം

Wait 5 sec.

തിരുവനന്തപുരം നഗരസഭയിൽ റോഡും നടപ്പാതയും കയ്യേറി ബിജെപി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾക്ക് ചുമത്തിയ വൻതുക പിഴ ഈടാക്കാതെ അധികൃതർ ഒത്തുകളിക്കുന്നതായി ആക്ഷേപം. നിയമലംഘനം നടത്തി ഫ്ലക്സ് സ്ഥാപിച്ചതിന് 19,97,000 രൂപയാണ് ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ പിഴയായി നിശ്ചയിച്ചിരുന്നത്. എന്നാൽ സംഭവം നടന്ന് ഒന്നരമാസം പിന്നിട്ടിട്ടും പിഴ ഈടാക്കാനാവശ്യമായ നോട്ടീസ് പോലും നൽകാൻ നഗരസഭ തയ്യാറായിട്ടില്ലെന്ന് ബിജെപി നേതൃത്വം തന്നെ സമ്മതിക്കുന്നു. പിഴ ചുമത്തിയ വിവരം വിവരാവകാശ രേഖകൾ വഴി പുറത്തുവന്നെങ്കിലും തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് ബിജെപി നിലപാട്.ALSO READ : ‘600 രൂപ പെൻഷൻ നൽകാൻ കഴിയാത്തവരാണ് 3000 കൊടുക്കുമെന്ന് പറയുന്നത്’; മന്ത്രി കെ എൻ ബാലഗോപാൽവിഷയത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്റെ പ്രതികരണം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. പിഴത്തുക അടച്ചോ എന്ന ചോദ്യത്തിന് “മേയറോട് പോയി ചോദിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിയമലംഘനത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച് പിഴ ചുമത്തിയ ഉദ്യോഗസ്ഥയെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ തൽസ്ഥാനത്തുനിന്ന് മാറ്റിയതും ദുരൂഹത വർധിപ്പിക്കുന്നു. ബിജെപിയെ സഹായിക്കാൻ കോർപ്പറേഷൻ ഭരണസമിതി ഒത്തുകളിക്കുകയാണെന്നും ഇതിനാലാണ് നോട്ടീസ് നൽകാൻ വൈകുന്നതെന്നും വിമർശനം ശക്തമാണ്.The post റോഡ് കയ്യേറി ഫ്ലക്സ് സ്ഥാപിച്ച സംഭവം: ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷന്റെ വഴിവിട്ട സഹായം appeared first on Kairali News | Kairali News Live.