വയനാട് ടൗണ്‍ഷിപ്പ് സന്ദർശനത്തിനിടെ സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മനപ്പൂർവ്വം അപമാനിക്കാനുള്ള ഉദ്ദേശത്തോടെ പറഞ്ഞതല്ലെന്ന് നടൻ മമ്മൂട്ടി. കെ റഫീഖിനെ മമ്മൂട്ടി വിളിച്ചു. സ്വകാര്യമായി കെ റഫീഖിനോട് പറയാമല്ലോ എന്ന സ്വാതന്ത്ര്യത്തിൽ പറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും വിവാദമായപ്പോഴാണ് പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു.നിർമാതാവ് ആന്റോ ജോസഫിനൊപ്പമാണ് മമ്മൂട്ടി സ്വകാര്യ സന്ദർശനത്തിനായി വയനാട് ടൗൺഷിപ്പിലെത്തിയത്. അദ്ദേഹം എത്തുന്നതിന് തൊട്ടുമുൻപ് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബി അവിടെ സന്ദർശനം നടത്തി മടങ്ങിയിരുന്നു. ഇക്കാരണത്താൽ, കെ. റഫീഖ് ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മമ്മൂട്ടി എത്തുന്ന സമയത്ത് അവിടെ ഉണ്ടായിരുന്നു.ALSO READ: വനിതാദിനത്തിൽ ഭക്ഷണമുണ്ടാക്കി വനിതാ സഹപ്രവർത്തകർക്ക് വിളമ്പി അദ്ധ്യാപകർഅതേസമയം, ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ ഒരു കൺസേൺ വ്യക്തിപരമായി അപമാനിക്കുന്ന നിലയിലേക്ക് എത്തിയെന്ന് കെ റഫീഖ് പ്രതികരിച്ചു. തനിക്കെതിരായി ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും പ്രചരിപ്പിച്ചതാണ് വിഷയം ഈ നിലയിൽ വഷളാക്കിയത് എന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.The post ‘മറ്റുള്ളവർ തെറ്റിദ്ധരിക്കേണ്ടെന്ന് മാത്രമാണ് ഉദ്ദേശിച്ചത്’; കെ റഫീഖിനെ വിളിച്ച് മമ്മൂട്ടി appeared first on Kairali News | Kairali News Live.