വനിതാദിനത്തിൽ ഭക്ഷണമുണ്ടാക്കി വനിതാ സഹപ്രവർത്തകർക്ക് വിളമ്പി അദ്ധ്യാപകർ

Wait 5 sec.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആഘോഷങ്ങൾക്ക് വ്യത്യസ്ത നിറം നൽകി ഏഴിമല പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകർ. വനിതാ ദിനത്തിൽ സ്കൂളിലെ വനിതാ ജീവനക്കാരെ ആദരിക്കുന്നതിനായി പുരുഷ അധ്യാപകർ തന്നെ അടുക്കളയിൽ കയറി ഭക്ഷണം തയ്യാറാക്കി വിളമ്പിയതാണ് ശ്രദ്ധേയമായത്. സ്ത്രീകളോടുള്ള ബഹുമാനവും നന്ദിയും പ്രകടിപ്പിക്കുന്ന ഈ ആശയം സ്കൂൾ ക്യാമ്പസിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചു.പി. എം. ശ്രീ കേന്ദ്രീയ വിദ്യാലയം ഏഴിമലയിലെ 18 അദ്ധ്യാപകരാണ് വനിതകൾക്ക് വനിതാദിനത്തിൽ ഭക്ഷണം ഉണ്ടാക്കി നൽകുക എന്ന നവീന ആശയം നടപ്പാക്കിയത്. പ്രിൻസിപ്പൽ ടി. ഗോപാലൻ മാർഗനിർദേശങ്ങൾ നൽകി. ജീര റൈസ്, പൂരി, ദാൽ, മട്ടർ പനീർ, പായസം, പപ്പടം, സാലഡ് എന്നീ വിഭവങ്ങളോടു കൂടിയ നോർത്ത് ഇന്ത്യൻ താലിയാണ് സ്കൂളിൽ വച്ചു തയ്യാറാക്കി വനിതകൾക്ക് വിളമ്പിയത്. ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല വനിതാ ദിനമാണെന്ന് ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് റാണി ബി ടി അഭിപ്രായപ്പെട്ടു. എസ്സ് രാജശ്രി, അമ്മു ചുങ്കത്ത്, റിതു, പി. വി വേണുഗോപാലൻ എന്നിവർ വനിതാ ദിന ആശംസകൾ നേർന്നു. Also read : ഉദയംപേരൂരിൽ കായലിൽ മീൻ പിടിക്കാൻ പോയ മത്സ്യ തൊഴിലാളിയെ കാണാതായിഉച്ചയൂണിനു ശേഷം കലാ പരിപാടികളും പുരസ്കാര വിതരണവും നടന്നു. രാജീവൻ കെ, അജിത്ത് കുമാർ വർമ്മ, മിന്റു കുമാർ, പി കെ വരുൺ, സൗമ്യദീപ്ത സെൻ, ജിതേന്ദ്ര കുമാർ സിങ് എന്നിവർ നേതൃത്വം നൽകി.The post വനിതാദിനത്തിൽ ഭക്ഷണമുണ്ടാക്കി വനിതാ സഹപ്രവർത്തകർക്ക് വിളമ്പി അദ്ധ്യാപകർ appeared first on Kairali News | Kairali News Live.