‘നിയോ കേരള’ ബദൽ രേഖയെയും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളെയും രൂക്ഷമായി പരിഹസിച്ച്ഗോപകുമാർ മുകുന്ദൻ

Wait 5 sec.

യു.ഡി.എഫ് അവതരിപ്പിച്ച ‘നിയോ കേരള’ ബദൽ രേഖയെയും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളെയും രൂക്ഷമായി പരിഹസിച്ച് ഇടത് നിരീക്ഷകൻ ഗോപകുമാർ മുകുന്ദൻ രംഗത്ത്. കോൺഗ്രസ് മുൻപ് വാഗ്ദാനം ചെയ്ത ‘ന്യായ്’ പദ്ധതിയിലെ തുക വെട്ടിക്കുറച്ചതും കേരളത്തിൽ നിലവിലുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് അറിവില്ലാതെ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്നതും വെറും ‘ഉടായിപ്പ്’ ആണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി. 2021-ൽ 6000 രൂപ വാഗ്ദാനം ചെയ്ത ന്യായ് പദ്ധതി 2026-ൽ എത്തിയപ്പോൾ പകുതിയായി കുറഞ്ഞെന്നും, യു.ഡി.എഫ് കാലത്ത് കുടിശികയാക്കിയ ക്ഷേമപെൻഷൻ എൽ.ഡി.എഫ് സർക്കാർ 2000 രൂപയാക്കി 62 ലക്ഷം പേർക്ക് നൽകി വരികയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.എസ്.ആർ.ടി.സിയെ തകർത്തവരാണ് ഇപ്പോൾ അത് നന്നാക്കുമെന്ന ഗ്യാരണ്ടിയുമായി വരുന്നത്. യുവജനങ്ങൾക്കും സ്ത്രീകൾക്കുമായി നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന സ്കോളർഷിപ്പുകളെയും ധനസഹായങ്ങളെയും കുറിച്ച് രാഹുൽ ഗാന്ധിക്ക് അറിവില്ലെന്നും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഹുലിനെ തെറ്റിദ്ധരിപ്പിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.ALSO READ : ആരോഗ്യമേഖലയിൽ വികസനക്കുതിപ്പ്: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ കിഫ്ബി പദ്ധതി; നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കുംആരോഗ്യ മേഖലയിൽ 42 ലക്ഷം കുടുംബങ്ങൾക്ക് നിലവിൽ ഇൻഷുറൻസ് പരിരക്ഷയുണ്ടെന്നത് മറച്ചുവെച്ച് സ്വകാര്യ മേഖലയെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ഗോപകുമാർ വിമർശിച്ചു. പലിശ രഹിത വായ്പ എന്ന വാഗ്ദാനം ആര് നടപ്പിലാക്കുമെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച പണം ഉപയോഗിച്ച് ഒരു വീടെങ്കിലും വെച്ചുനൽകി സ്വന്തം ഗ്യാരണ്ടി തെളിയിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്ന് അദ്ദേഹം വെല്ലുവിളിച്ചു. യലഹങ്കയിലും ഖമ്മത്തും വീട് പൊളിച്ചുമാറ്റി മനുഷ്യരെ തെരുവിലാക്കിയ കോൺഗ്രസ് കേരളത്തിൽ നടത്തുന്നത് വെറും നാട്യം മാത്രമാണെന്നും ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.The post ‘നിയോ കേരള’ ബദൽ രേഖയെയും രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളെയും രൂക്ഷമായി പരിഹസിച്ച് ഗോപകുമാർ മുകുന്ദൻ appeared first on Kairali News | Kairali News Live.