‘മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നു, എന്നാൽ അദ്ദേഹത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്’; ഡൊണാള്‍ഡ് ട്രംപ്

Wait 5 sec.

യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയിക്ക് ഗുരുതര പരുക്കെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. പരുക്കുണ്ടെങ്കിലും അദ്ദേഹം ജീവനോടെയിരിക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് കൂട്ടിച്ചേർത്തു. പിതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയ്ക്കും മാരക പരുക്കുകൾ പറ്റിയെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ട്രംപ് പ്രതികരിച്ചത്.ഫോക്സ് ന്യൂസ് റേഡിയോയോട് സംസാരിക്കവേയാണ് മുജ്തബ ഖമനേയി മരിച്ചോ എന്ന ചോദ്യത്തിന്, മാരകമായി പരുക്കേറ്റ അവസ്ഥയിലാണെങ്കിലും ജീവനോടെയുണ്ടാകാമെന്ന് ട്രംപ് മറുപടി നൽകിയത്. മുജ്തബയുടെ കാലുകൾ നഷ്ടപ്പെട്ടതായും കരളിനും വയറിനും ഗുരുതരമായ പരുക്കുകൾ സംഭവിച്ചേക്കാമെന്ന് ചില അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ കോമയിലാണെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ടെഹ്‌റാനിലെ സിന യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിലാണെന്നും പറയുന്നുണ്ട്.ALSO READ: യുദ്ധം ‘നന്നായി’ പോകുന്നുവെന്ന് ട്രംപ്; ഇറാനിൽ കരസേനയുടെ ആവശ്യമില്ലെന്ന് യുഎസ് സെനറ്റർഅതേസമയം, മുജ്തബ ഖമനേയിക്ക് പരുക്കേറ്റ വിവരം ഇറാനിയൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം സുരക്ഷിതനാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നുമാണ് സൈപ്രസിലെ ഇറാൻ അംബാസഡർ വ്യക്തമാക്കിയത്. സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ലാത്തതിനാലാണ് പൊതുമധ്യത്തിൽ വരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘മുജ്തബ ഖമനേയി ജീവനോടെയുണ്ടെന്ന് വിശ്വസിക്കുന്നു, എന്നാൽ അദ്ദേഹത്തിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്’; ഡൊണാള്‍ഡ് ട്രംപ് appeared first on Kairali News | Kairali News Live.