സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Wait 5 sec.

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ ക‍ഴിയവേ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കൊല്ലം ചടയമംഗലം സ്വദേശി ബിനു (51) ആണ് മരിച്ചത്. കഴിഞ്ഞ പത്താം തീയതി ചടയമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബിനുവിന്റെ മസ്തിഷ്ക മരണം ക‍ഴിഞ്ഞ ദിവസം വൈകുന്നേരമാണ് സ്ഥിരീകരിച്ചത്. ഒരു കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിനുവിന്റെ വേർപാടിൽ തകർന്നുനിൽക്കുമ്പോഴും, അവയവങ്ങൾ ദാനം ചെയ്യാനുള്ള മനസ്സ് കുടുംബം കാണിക്കുകയായിരുന്നു.ബിനുവിന്റെ കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, കിംസ് ആശുപത്രിയിലും, കണ്ണാശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്നവർക്ക് നൽകും.ALSO READ: രാജ്യത്ത് പാചകവാതക ക്ഷാമം അതിരൂക്ഷം; രണ്ട് എൽപിജി ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് കടന്നു നിലവിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അവയവങ്ങൾ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയകൾ പുരോഗമിക്കുകയാണ്. ഒൻപത് മണിയോടെ ശസ്ത്രക്രിയ പൂർത്തിയാകും.ALSO READ: വന്യജീവി ആക്രമണം: ധനസഹായം 14 ലക്ഷം രൂപയായി വര്‍ധിപ്പിക്കാൻ മന്ത്രി സഭായോ​ഗത്തിൽ തീരുമാനംThe post സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും appeared first on Kairali News | Kairali News Live.