ആവേശകരമായ പോരാട്ടം നടക്കുന്ന മണ്ഡലമാണ് എറണാകുളം ജില്ലയിലെ കോതമംഗലം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനിൽക്കുന്ന മണ്ഡലത്തിൽ ഹാട്രിക് വിജയം തേടി പ്രചാരണരംഗത്ത് സജീവമാണ് എൽ ഡി എഫ് സ്ഥാനാർഥി ആൻറണി ജോൺ. അതേ സമയം മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം.എറണാകുളം ജില്ലയുടെ കിഴക്കൻമേഖലയിലെ കാർഷിക ഭൂമിക ഉൾപ്പെടുന്ന കോതമംഗലം മണ്ഡലം കഴിഞ്ഞ 10 വർഷമായി ഇടതുപക്ഷത്തോടൊപ്പമാണ്.യു ഡി എഫിനു വേണ്ടി മണ്ഡലം തിരിച്ചുപിടിക്കാൻ 2021ൽ രംഗത്തിറങ്ങി പരാജയപ്പെട്ട കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി ഷിബു തെക്കുംപുറംതന്നെയാണ് ഇത്തവണയും യു ഡി എഫ് സ്ഥാനാർഥി.ഈ തെരഞ്ഞെടുപ്പിൽ മണ്ഡലം യു ഡി എഫിനെ പിന്തുണയ്ക്കുമെന്നാണ് ഷിബുതെക്കുംപുറത്തിൻറെ പ്രതീക്ഷ.ALSO READ: യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി ബന്ധം മറനീക്കി പുറത്ത്: പേരാമ്പ്രയിൽ UDF സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൺവെൻഷൻ ചേർന്നുകഴിഞ്ഞ 10 വർഷക്കാലത്തിനിടയ്ക്ക് കോതമംഗലത്ത് വൻ വികസനപദ്ധതികൾ നടപ്പാക്കി മണ്ഡലത്തിനെ നേട്ടങ്ങളുടെ നെറുകയിലെത്തിച്ച സിറ്റിംഗ് എം എൽ എയും എൽ ഡി എഫ് സ്ഥാനാർഥിയുമായ ആൻറണി ജോൺ ഹാട്രിക് വിജയം ഉറപ്പിക്കുകയാണ്.തങ്കളം–കോഴിപ്പിള്ളി ബൈപാസ്, താലൂക്കാശുപത്രിയിൽ ആധുനിക കെട്ടിടങ്ങളും സ‍ൗകര്യങ്ങളും, കെഎസ്ആർടിസി ഡിപ്പോയിൽ പുതിയ ടെർമിനൽ, മിനി സിവിൽ സ്റ്റേഷൻ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ,220 കെവി ആയി ഉയർത്തിയ സബ് സ്റ്റേഷൻ അങ്ങനെ നടപ്പാക്കിയ വികസന പദ്ധതികൾ ഇത്തവണ വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് ആൻറണി ജോൺ. ബി ഡി ജെ എസ് പ്രതിനിധി അജി നാരായണനും എൻ ഡി എ സ്ഥാനാർഥിയായി പ്രചാരണ രംഗത്ത് സജീവമായുണ്ട്.The post കോതമംഗലത്ത് ഹാട്രിക് വിജയം തേടി എൽ ഡി എഫ്; പ്രചാരണം ആവേശത്തിൽ appeared first on Kairali News | Kairali News Live.