രക്ഷകനായി ഡി സെർബി എത്തുന്നു! തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് ടോട്ടൻഹാമിനെ രക്ഷിക്കാൻ ഇറ്റാലിയൻ തന്ത്രജ്ഞന് കഴിയുമോ?

Wait 5 sec.

ടോട്ടൻഹാം ഹോട്ട്‌സ്‌പർ തങ്ങളുടെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിൽ നിന്ന് തരംതാഴ്ത്തപ്പെടലിന്റെ വക്കിലാണ് ക്ലബ് ഇപ്പോൾ. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു നിർണ്ണായക നീക്കത്തിലൂടെ റോബർട്ടോ ഡി സെർബിയെ തങ്ങളുടെ അവസാന പ്രതീക്ഷയായി നോർത്ത് ലണ്ടൻ ക്ലബ് കൂടെക്കൂട്ടിയിരിക്കുകയാണ്.കേവലം ആറാഴ്ച മാത്രം നീണ്ടുനിന്ന ഇഗോർ ട്യൂഡറുടെ പരാജയപ്പെട്ട ഇടക്കാല ഭരണത്തിന് ശേഷമാണ് ഇറ്റാലിയൻ പരിശീലകൻ അഞ്ചു വർഷത്തെ കരാറിൽ ചുമതലയേൽക്കുന്നത്. സീസണിൽ ഇനി ഏഴ് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെ, പോയിന്റ് പട്ടികയിൽ അവസാന മൂന്ന് സ്ഥാനങ്ങൾക്ക് തൊട്ടുമുകളിലാണ് സ്പർസ് ഇപ്പോൾ.ഫെബ്രുവരിയിൽ മാഴ്സെ വിട്ടതിനുശേഷം പരിശീലന രംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു ഡി സെർബി.  ആത്മവിശ്വാസം നഷ്ടപ്പെട്ട, പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ പതറുന്ന ഒരു സ്ക്വാഡിനെയാണ് അദ്ദേഹത്തിന് ഇനി നയിക്കേണ്ടത്. തന്ത്രപരമായ മികവിനും, പന്ത് കൈവശം വെച്ചുള്ള കളിക്കും, ആക്രമണാത്മക പ്രെസ്സിംഗിനും പേരുകേട്ട ഡി സെർബി മുമ്പ് ബ്രൈറ്റണിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്.അദ്ദേഹത്തിന് കീഴിൽ മികച്ച ശൈലിയിൽ പന്തുതട്ടിയ ബ്രൈറ്റൺ, പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചരിത്രപരമായ യൂറോപ്യൻ യോഗ്യത നേടുകയും ചെയ്തിരുന്നു. പ്രതിരോധ നിരയിൽ നിന്ന് കളി മെനയുന്നതിലും കൃത്യതയോടെ സ്പേസുകൾ ഉപയോഗപ്പെടുത്തുന്നതിലും മികവുകാട്ടുന്ന ഡി സെർബിയുടെ ശൈലി ടോട്ടൻഹാമിന് ഈ സീസണിൽ അത്യന്താപേക്ഷിതമാണ്.“ഈ ക്ലബിന്റെ ലക്ഷ്യങ്ങളിൽ എനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. അത് നടപ്പിലാക്കാൻ എന്റെ സർവ്വസ്വവും നൽകുന്നതിനായിട്ടാണ് ഞാൻ ദീർഘകാല കരാറിൽ ഒപ്പിട്ടത്,” ഡി സെർബി പറഞ്ഞു. ഈ സീസണിൽ മോശമായ റിസൽറ്റ് വന്നാലും ഡി സെർബി ടീമിൽ തുടരും.Also Read: റഫറിയ്ക്ക് നേരെ സ്ത്രീവിരുദ്ധ പരാമർശം;നെയ്മർ ജൂനിയറിന് വിമർശനംപിഴവുകൾക്ക് ഒട്ടും ഇടമില്ലാത്ത സാഹചര്യത്തിൽ സ്പർസ് താരങ്ങൾ അദ്ദേഹത്തിന്റെ ശൈലിയുമായി എത്രയും വേഗം പൊരുത്തപ്പെടേണ്ടതുണ്ട്.  പുതിയ തന്ത്രപരമായ വെല്ലുവിളികളെ പ്രതിരോധ നിര അതിജീവിക്കേണ്ടതുണ്ട്, അതേസമയം കടുത്ത സമ്മർദ്ദത്തിലും പന്ത് നിയന്ത്രിക്കാൻ മിഡ്‌ഫീൽഡർമാരും സജ്ജരാകണം.ഡി സെർബിയുടെ ഫുട്ബോൾ ദർശനങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ക്ലബിന് ഗുണകരമാണെങ്കിലും, നിലവിലെ ഏറ്റവും വലിയ വെല്ലുവിളി തരംതാഴ്ത്തlലിൽ നിന്നും രക്ഷപ്പെടുക എന്നതാണ്. ടോട്ടൻഹാമിന് ഈ പതനത്തിൽ നിന്ന് കരകയറാനാകുമോ? അദ്ദേഹത്തിന്റെ തന്ത്രങ്ങളും നേതൃപാടവവും ക്ലബ് കാത്തിരുന്ന ജീവശ്വാസമായി മാറിയേക്കാം.The post രക്ഷകനായി ഡി സെർബി എത്തുന്നു! തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് ടോട്ടൻഹാമിനെ രക്ഷിക്കാൻ ഇറ്റാലിയൻ തന്ത്രജ്ഞന് കഴിയുമോ? appeared first on Kairali News | Kairali News Live.