തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

Wait 5 sec.

കൊച്ചി|തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ദിവസം മാത്രം ശേഷിക്കെയാണ് പ്രവര്‍ത്തകര്‍ക്ക് ആവേശമാകാന്‍ രാഹുല്‍ വീണ്ടും പ്രചാരണത്തിനായി എത്തുന്നത്.ആലപ്പുഴയിലെ പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷം രാഹുല്‍ കട്ടപ്പനയിലേക്ക് പോകും. എറണാകുളം ജില്ലയില്‍ രണ്ട് പരിപാടികളാണ് ഇന്നുള്ളത്. കൊച്ചിയില്‍ മുഹമ്മദ് ഷിയാസിന് വേണ്ടിയും കുന്നത്തുനാട്ടില്‍ വി പി സജീന്ദ്രനുവേണ്ടിയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളില്‍ രാഹുല്‍ പങ്കെടുക്കും.