ധീരരക്തസാക്ഷികളുടെ നാടാണ് പയ്യന്നൂരെന്നും അതുകൊണ്ടാണ് കരുത്തുറ്റ ഇടതുപക്ഷ കോട്ടയായി മാറിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് പയ്യന്നൂർ മണ്ഡലം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ടി ഐ മധുസൂദനന്റെ വിജയം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇവിടെ വലിയൊരു നേതൃനിര ഉണ്ടായിരുന്നു. അവരുടെ മാതൃക പിൻപറ്റിയാണ് ഇപ്പോഴുള്ളവർ പ്രവർത്തിക്കുന്നത്. ഇവിടെ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല. പവിത്രമായ മണ്ണാണിത്. ആ പവിത്രത ഉയർത്തിപ്പിടിച്ച് ജനങ്ങൾ ടി ഐ മധുസൂദനനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കും, മുഖ്യമന്ത്രി പറഞ്ഞു.ALSO READ: ലൈഫിൻ്റ രണ്ടാംഘട്ടം നടപ്പിലാക്കും, വീടില്ലാത്ത ആരും കേരളത്തിൽ ഉണ്ടാകില്ല: മുഖ്യമന്ത്രിഇന്ത്യയിൽ കേരളത്തെപ്പോലെ സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വേറൊരു ഇടമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന് പുറത്തുള്ളവർ ഇങ്ങോട്ട് വന്നു താമസിക്കാൻ ആഗ്രഹിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നമ്മുടെ നാടിന്റെ വികസനത്തിന് ഈ സമാധാന അന്തരീക്ഷം വലിയ വഴിത്തിരിവായിട്ടുണ്ടെന്നും ഇപ്പോൾ നിക്ഷേപത്തിന് ഏറ്റവും പറ്റിയ ഇടമായി കേരളം മാറിയെന്നും ചൂണ്ടിക്കാട്ടി. ആധുനിക ലോകം കൈവരിച്ച വികസന പാതയിലൂടെ മുന്നേറി ഒരു നവകേരളമായി മാറാനാണ് നമ്മൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.നാടിന്റെ വികസനത്തിന് കേന്ദ്ര ഗവൺമെന്റിന്റെ സഹായം ആവശ്യമാണെന്നിരിക്കെ കേന്ദ്രത്തിന്റെ മനോഭാവം അങ്ങേയറ്റം നിഷേധാത്മകമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 2018ലെ മഹാപ്രളയം, ഓക്കി, നിപ്പ, കൊവിഡ് തുടങ്ങിയ വലിയ ദുരന്തങ്ങൾ വന്നപ്പോഴും കേന്ദ്ര സഹായം നമുക്ക് ലഭിച്ചില്ല. മറ്റ് രാജ്യങ്ങൾ സഹായിക്കാൻ തയ്യാറായപ്പോൾ അത് സ്വീകരിക്കാൻ അനുവദിക്കാത്ത ക്രൂരമായ മനോഭാവമാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ കാണിച്ചത്. ഏറ്റവും ഒടുവിൽ വയനാട്ടിലെ മുണ്ടക്കൈ – ചൂരമല ദുരന്തത്തിലും ഇതേ സമീപനംതന്നെ കേന്ദ്രം ആവർത്തിച്ചു. നമ്മുടെ നാട് രക്ഷപ്പെടരുത് എന്ന വാശിയാണവർക്ക് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.The post പയ്യന്നൂരിൽ ആര് എതിരായി വന്നാലും ഒരു ചുക്കും സംഭവിക്കില്ല; ടി ഐ മധുസൂദനനെ ജനങ്ങൾ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.