‘ഐസി ബാലകൃഷ്ണൻ തട്ടിപ്പ് നടത്തിയ പണം ദുരന്ത ബാധിതരുടെ പണം ഉപയോഗിച്ച് കൊടുത്തു’; ശബ്ദരേഖ പുറത്തുവിട്ട് കെ റഫീഖ്

Wait 5 sec.

കോൺഗ്രസ് ദുരന്ത ബാധിതരെ വിറ്റു ജീവിക്കുന്നവരാണ് എന്നും അവർ മരണത്തിന്റെ വിൽപ്പനക്കാർ ആണെന്നും വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരിതബാധിതർക്കായി പിരിച്ച പണം അവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുകയാണ്. ഐസി ബാലകൃഷ്ണൻ വാങ്ങിയ പണം ദുരന്ത ബാധിതരുടെ പണം ഉപയോഗിച്ച് കൊടുത്തു. തൊഴിൽ വാഗ്ദാനം ചെയ്ത് 10 ലക്ഷം വാങ്ങിയ തുക ഹോട്ടലിൽ വച്ച് കൊടുത്തു. ഇതുമായി ബന്ധപ്പെട്ട ഒരു ശബ്ദരേഖയും റഫീഖ് പുറത്തുവിട്ടു. ഡിസിസി അധ്യക്ഷൻ ആ സമയം അവിടെ വന്നു എന്നും റഫീഖ് പറയുന്നു. മോഷ്ടിച്ച തുകയിൽ നിന്ന് വീണ്ടും മോഷ്ടിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കോൺഗ്രസിൻ്റെത് എന്നും അദ്ദേഹം പറയുന്നു. മൃതദേഹം തിന്ന് ജീവിക്കുന്നവരായി കോൺഗ്രസ് മാറി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.The post ‘ഐസി ബാലകൃഷ്ണൻ തട്ടിപ്പ് നടത്തിയ പണം ദുരന്ത ബാധിതരുടെ പണം ഉപയോഗിച്ച് കൊടുത്തു’; ശബ്ദരേഖ പുറത്തുവിട്ട് കെ റഫീഖ് appeared first on Kairali News | Kairali News Live.