കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിൽ ശ്രീചിത്ര സ്റ്റാഫ് യൂണിയൻ കരിദിനം ആചരിച്ച് പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി – ജനവിരുദ്ധ ലേബർ കോഡ് പിൻവലിക്കുക, കോവിഡ് കാലത്ത് മരവിപ്പിച്ച 18% ഡി എ പുന:സ്ഥാപിക്കുക, എട്ടാം ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായി ഇടക്കാലാശ്വാസം അനുവദിക്കുക,ഒഴിവുള്ള ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ശ്രീചിത്ര സ്റ്റാഫ് യൂണിയൻ മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയത്. ജീവനക്കാർ കറുത്ത ബാഡജ് ധരിച്ചാണ് ജോലി ചെയ്തത്. Also read: ‘നേമത്ത് ബിജെപി വിജയിച്ചത് യുഡിഎഫ് – ബിജെപി ധാരണയിൽ, ബിജെപിയ്ക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ല’; എം എ ബേബിവൈസ് പ്രസിഡൻ്റ് എസ് ജ്യോതിലക്ഷമി അദ്ധ്യക്ഷത വഹിച്ച യോഗം കോൺഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എ ഐ പി ആർ പി എ ജില്ലാ സെക്രട്ടറി ജേക്കബ് തോമസ് സംസാരിച്ചു.The post കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയം; ശ്രീചിത്ര സ്റ്റാഫ് യൂണിയൻ കരിദിനം ആചരിച്ചു appeared first on Kairali News | Kairali News Live.