തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബിജെപി. തൃശൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്യാൻ ശ്രമമെന്ന് പരാതി. അരിയും സാധനങ്ങളും അടങ്ങുന്ന വിഷുക്കിറ്റാണ് വിതരണം ബി ജെ പി വിതരണം ചെയ്യാൻ ശ്രമിച്ചത്. പിന്നാലെ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു.കിറ്റ് വാങ്ങുന്നതിനായി വീട്ടമ്മമാർ എത്തിയിരുന്നു. തൃശൂർ ഒളരി ഭാഗത്താണ് വിതരണം നടന്നത്. കിറ്റ് വാങ്ങാൻ നിരവധി പേരാണ് എത്തിയത്. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിലാണ് കിറ്റ് വിതരണം ചെയ്തത്. കട പൊലീസെത്തി കട സീൽ ചെയ്തു. 900 രൂപയുടെ 48 കിറ്റുകൾ ഇതിനോടകം വിതരണം ചെയ്തു. ബി ജെ പി നേതാവ് രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ പ്രദേശത്തെ ഉന്നതി കേന്ദ്രീകരിച്ചായിരുന്നു കിറ്റ് വിതരണം നടന്നത്. Updating…The post തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബിജെപി; തൃശൂരിൽ ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്യാൻ ശ്രമമെന്ന് പരാതി, തടഞ്ഞ് എൽഡിഎഫ് പ്രവർത്തകർ appeared first on Kairali News | Kairali News Live.