വയനാട് ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച് മുക്കിയ കോൺഗ്രസ് എങ്ങനെയൊക്കെ വാക്ക് മാറ്റം എന്നാണ് നോക്കുന്നത്. വയനാട് ദുരന്ത ബാധിതരെ പറ്റിക്കാനും ദുരന്തം മുതലെടുത്ത് കാശുമണ്ടാക്കാനുമാണ് കോൺഗ്രസ് ശ്രമിച്ചത്. ഉരുൾ പൊട്ടലിൽ സർവതും നഷ്ടപ്പെട്ട ശ്രുതിക്ക് വീട് നൽകുമെന്നായിരുന്നു ആശുപത്രിയിൽ കിടക്കുമ്പോൾ കോൺഗ്രസ് പറഞ്ഞത്. 120 ദിവസം കൊണ്ട് വീട് നൽകാമെന്നായിരുന്നു അന്ന് കോൺഗ്രസിൻ്റെ വാഗ്ദാനം. എന്നാൽ ആ വാക്കിന് പുല്ല് വില കൽപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് മാത്രമല്ല പറഞ്ഞത് മാറ്റിപ്പറയുകയും ചെയ്തു. ശ്രുതിക്ക് വീട് നൽകാമെന്ന് എവിടെയെങ്കിലും പറഞ്ഞോ എന്നായിരുന്നു പിന്നീട് ചോദിച്ചത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയ ശ്രുതിയോട് ഒരു വീടിൻ്റെ പ്ലാൻ കാണിച്ച് എങ്ങനെയുണ്ട് ഇനിയെന്ത് വേണമെന്ന് ചോദിക്കുന്ന ടി സിദ്ദിഖിന്റെ വീഡ‍ിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.Also read: വയനാട് ഫണ്ട്: കോൺഗ്രസ് മറുപടി പറയേണ്ട 17 ചോദ്യങ്ങൾ! ഉത്തരമുണ്ടാകുമോ? ആ വീടിൻ്റെ പ്ലാൻ കാണുമ്പോൾ ആ പെൺകുട്ടിയുടെ മുഖത്തെ സന്തോഷവും നാം കേരളം കണ്ടതാണ്. നാണമില്ലേ കോണഗ്രസേ, ടി സിദ്ദിഖേ ഇങ്ങനെ കള്ളം പറയാൻ. എല്ലാം നഷ്ടപ്പെട്ട ആ പാവത്തിന് ആശ നൽകി മോഹിപ്പിച്ചിട്ട് കണ്ണിൽ ചോരയില്ലാതെ അതൊക്കെ മാറ്റിപ്പറഞ്ഞ കോൺഗ്രസേ നിങ്ങളോട് നാട് പൊറുക്കില്ലെന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ പറയുന്നത്.The post ഇങ്ങനെയുണ്ടോ ഒരു കാല് മാറ്റം ടി സിദ്ദിഖേ…ശ്രുതിക്ക് വീട് കൊടുക്കുമെന്ന് എവിടെയെങ്കിലും പറഞ്ഞോയെന്ന്; എന്നാലെ നിങ്ങളത് പറഞ്ഞു appeared first on Kairali News | Kairali News Live.