വയനാട് ഫണ്ട്: കോൺഗ്രസ് മറുപടി പറയേണ്ട 17 ചോദ്യങ്ങൾ!ഉത്തരമുണ്ടാകുമോ?

Wait 5 sec.

വയനാട് ദുരന്തത്തിന്റെ പേരിൽ ആപ്പുണ്ടാക്കി പണപ്പിരിവ് നടത്തി, അത് കീശയിലാക്കി ദുരന്തബാധിതരുടെ മുഖംനോക്കി കൊഞ്ഞനംകുത്തിയവരാണ് കോൺ​ഗ്രസുകാർ. എം സ്വരാജിന്റെ വാക്കുകൾ കടമെടുത്താൽ ശവംതൂക്കികൾ. പണമെല്ലാം പെട്ടിയിലായതോടെ അവർ തനിനിറം കാണിച്ചു.വീട് പണി തുടങ്ങിയില്ല, ഭൂമി വാങ്ങിയതിലും അഴിമതി. കല്ലിട്ട് പോയിട്ട് നിത്യവും വന്ന് പണിതുടങ്ങിയെന്ന് നുണ പറയുന്ന പ്രതിപക്ഷ നേതാവ്. പണമെവിടെ എന്ന് ചോദിച്ചാൽ കോൺ​ഗ്രസുകാർക്ക് ഒന്നടങ്കം കലിയും ആക്രോശവും. ഇപ്പോഴിതാ പണമെല്ലാം തീർന്നെന്ന് പറഞ്ഞിരിക്കുകയാണ് കെപിസിസി പ്രസിഡന്റ്.യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുക മുണ്ടക്കൈ-ചൂരൽമല വീടുകളുടെ പൂർത്തീകരണമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത് മാർച്ച് 26നാണ്. വയനാട്ടിൽ സ്ഥലം വാങ്ങി വീടുകളുടെ പണി തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാർച്ച് 28നും പറഞ്ഞു. എന്നാൽ ഏപ്രിൽ 4ന് കെപിസിസി പ്രസി‍ഡന്റ് ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് ഒരു പ്രഖ്യാപനം നടത്തി, വയനാട്ടിൽ വീട് വെക്കാൻ കോൾഗ്രസിന്റെ കൈയിൽ ഫണ്ടില്ലെന്ന പ്രഖ്യാപനം.വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവ് വലിയൊരു സാമ്പത്തിക ദുരൂഹതയായി മാറുകയാണ്. ജനങ്ങളുടെ പണത്തിന് കൃത്യമായ കണക്ക് ബോധിപ്പിക്കാൻ കെപിസിസി നേതൃത്വം തയ്യാറാകണം. ചില ചോദ്യങ്ങൾ‌ക്ക് കോൺ​ഗ്രസ് മറുപടി പറഞ്ഞേ മതിയാകൂ.എവിടെപ്പോയി ആ ആപ്പ്? – കോൺഗ്രസ് പണം പിരിക്കാനായി തുടങ്ങിയ ആപ്പിന് ഇപ്പോൾ എന്ത് സംഭവിച്ചു? അതിലെ വിവരങ്ങൾ പുറത്തുവിടാൻ തയ്യാറുണ്ടോ?പിരിച്ച തുക എത്ര? – ആപ്പ് വഴി എത്ര രൂപ ലഭിച്ചു? നേരിട്ട് (ഓഫ്ലൈൻ) എത്ര രൂപ സമാഹരിച്ചു?ആപ്പ് നിർമ്മാണ ചെലവ്: – ആപ്പ് നിർമ്മാണത്തിനായി ചെലവഴിച്ച 9,30,000 രൂപ വയനാടിനായി പിരിച്ച ഫണ്ടിൽ നിന്നാണോ വകയിരുത്തിയത്?വിദേശ സഹായം: – വിദേശത്തുനിന്നും എത്ര പണം ഇതിലേക്കായി ലഭിച്ചു? പ്രവാസികൾ ഈ ആപ്പ് വഴി എത്ര രൂപ നൽകി?നേതൃത്വത്തിന്റെ പങ്ക്: – എ.ഐ.സി.സിയോ, കെ.പി.സി.സിയോ സ്വന്തം നിലയ്ക്ക് ഈ ഫണ്ടിലേക്ക് പൈസ നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര രൂപ?ബാങ്ക് വിവരങ്ങൾ: – ഈ തുകയെല്ലാം ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടിൽ ആണുള്ളതെന്ന് പറയുന്നു. അതിൽ എത്ര രൂപ ഇപ്പോൾ ബാങ്കിലുണ്ട്? എന്ന് മുതൽ ആ തുക ബാങ്കിലുണ്ട്? ഈ നിക്ഷേപത്തിന് അനുസൃതമായി പലിശ ഇനത്തിൽ എത്ര തുക ലഭിച്ചു?കണക്കുകളിലെ വൈരുദ്ധ്യം: – കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഭൂമി വാങ്ങാൻ 5 കോടി രൂപയോളം ചെലവായി എന്നാണ്. ഇന്ന് പറയുന്നു, 6.18 കോടി രൂപ എന്ന്. വാങ്ങിയ 2 ഭൂമികളുടെ രജിസ്ട്രേഷൻ തുക അടക്കം വരുന്നത് 3,21,25,500 രൂപയാണ് രേഖകളിലുള്ളത്. അപ്പോൾ ബാക്കി തുകയുടെ പിന്നിലെ കണക്ക് വ്യക്തമാക്കാമോ?യൂത്ത് കോൺഗ്രസ് വിഹിതം: – യൂത്ത് കോൺഗ്രസ് പിരിച്ച തുക കോൺഗ്രസ്സിന്റെ വയനാട് ഫണ്ടിലേക്ക് നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്ര രൂപ നൽകി?ജനപ്രതിനിധികളുടെ വിഹിതം: – കേരളത്തിലെ എത്ര കോൺഗ്രസ് എം.എൽ.എമാർ/എം.പിമാർ കോൺഗ്രസ് ഫണ്ടിലേക്ക് പൈസ തന്നു? ആരൊക്കെ എത്ര രൂപ വീതം നൽകി?വീടുകളുടെ എണ്ണം: – വയനാട്ടിൽ ദുരന്തബാധിതർക്ക് എത്ര വീടുകളാണ് കോൺഗ്രസ് നിർമ്മിച്ച് നൽകുന്നത്? ഇതിൽ യൂത്ത് കോൺഗ്രസ്സിന്റെ 30 വീടുകൾ ഉൾപ്പെടുമോ?അനുമതി ലഭിച്ചോ? – വീട് നിർമ്മാണത്തിന് മേപ്പാടി പഞ്ചായത്തിൽ അപേക്ഷ നൽകിയോ? അപേക്ഷ അംഗീകരിച്ച് നിർമ്മാണ അനുമതി ലഭിച്ചോ? ലഭിച്ചെങ്കിൽ അനുമതി പുറത്തുവിടാമോ?ഭൂമി എവിടെ? – വീട് നിർമ്മാണത്തിനായി എത്ര സെന്റ് സ്ഥലം വാങ്ങി? എവിടെയാണ് ഈ സ്ഥലം? അവിടെ ടൗൺഷിപ്പ് ആണോ നിർമ്മിക്കുന്നത്? സ്കൂൾ, മാർക്കറ്റ് ഉൾപ്പെടെയുള്ള പ്ലാൻ പുറത്തുവിടുമോ?സതീശന്റെ അവകാശവാദം: – കോൺഗ്രസ് വയനാട്ടിൽ സ്ഥലം വാങ്ങി പണി തുടങ്ങി എന്നാണ് മാർച്ച് 28-ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. അത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിടാമോ?വേണുഗോപാലിന്റെ പ്രഖ്യാപനം: – യുഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ പരിപാടി വയനാട്ടിൽ വീട് നിർമ്മാണം പൂർത്തിയാക്കും എന്നാണ് മാർച്ച് 26-ന് കെ.സി. വേണുഗോപാൽ പറഞ്ഞത്. പൈസയില്ലാതെ എങ്ങനെ വീട് നിർമ്മിക്കും? ഇനി യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ ഈ വീടുകൾ നിർമ്മിക്കില്ല എന്നാണോ ഇതിന്റെ അർത്ഥം?രജിസ്‌ട്രേഷൻ ചെലവ്: – വാങ്ങിയ ഓരോ ഭൂമിക്കും രജിസ്‌ട്രേഷൻ തുക ഉൾപ്പെടെ എത്ര രൂപ ചിലവായി?അക്കൗണ്ട് സുതാര്യത: – കെപിസിസി പ്രസിഡന്റിന്റെയോ പ്രതിപക്ഷ നേതാവിന്റെയോ വ്യക്തിപരമായ അക്കൗണ്ടിലേക്കാണോ പണം നിക്ഷേപിച്ചത്? ആ അക്കൗണ്ട് നമ്പർ പുറത്തുവിടുമോ?പണമില്ലെന്ന വാദം: – പിരിച്ച പണം ഭൂമിക്കായി ചിലവഴിച്ചു ഇനി വീട് നിർമ്മിക്കാൻ പണമില്ല എന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. വീടിനായി ഇനി പ്രത്യേക പിരിവ് നടത്തുമോ? കോൺഗ്രസ് നിർമ്മിക്കുന്ന വീട് കിട്ടുമെന്ന് വിശ്വസിച്ച് സർക്കാരിൽ നിന്നും ലഭിക്കേണ്ട 15 ലക്ഷം വേണ്ടെന്ന് വെച്ച ദുരന്തബാധിതർക്ക് എന്ന് വീട് ലഭ്യമാക്കും?The post വയനാട് ഫണ്ട്: കോൺഗ്രസ് മറുപടി പറയേണ്ട 17 ചോദ്യങ്ങൾ! ഉത്തരമുണ്ടാകുമോ? appeared first on Kairali News | Kairali News Live.