‎ട്രംപിന്റെ അന്ത്യശാസനം തള്ളി : അമേരിക്കക്കും ഇസ്രായേലിലും ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഇറാൻ‎

Wait 5 sec.

‎‎തെഹ്റാൻ: 48 മണിക്കൂറിനുള്ളിൽ സമാധാന കരാറിൽ എത്തിയില്ലെങ്കിൽ ഇറാൻ നരകമാക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് ഇറാൻ തള്ളി . ഇറാന്റെ കേന്ദ്ര സൈനിക കമാൻഡ് ജനറൽ അലി അബ്ദുല്ലാഹി ഈ ഭീഷണിയെ “നിസ്സഹായവും, അസ്വസ്ഥതയും, അസന്തുലിതവും, മണ്ടത്തരവുമായ നടപടി” എന്ന് പരിഹസിച്ചു.‎‎”ഒരു കരാർ ഉണ്ടാക്കാനോ ഹോർമുസ് കടലിടുക്ക് തുറക്കാനോ ഞാൻ ഇറാന് പത്ത് ദിവസം സമയം നൽകിയത് ഓർക്കുക,”സമയം അതിക്രമിച്ചിരിക്കുന്നു – 48 മണിക്കൂർ മുമ്പ് എല്ലാ നരകവും അവരുടെ മേൽ പതിക്കും. ദൈവത്തിന് മഹത്വം!” -എന്നായിരുന്നു ട്രമ്പ് മുന്നറിയിപ്പ് നൽകിയത്.‎‎അതെ സമയം അമേരിക്കയ്ക്കും ഭരണകൂടത്തിനും വലിയൊരു സർപ്രൈസ് ഞങ്ങൾ നൽകുമെന്നും ഇതിന് വളരെ കുറച്ച് സമയമേ ആവശ്യമുള്ളു എന്നും ഇറാൻ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.The post ‎ട്രംപിന്റെ അന്ത്യശാസനം തള്ളി : അമേരിക്കക്കും ഇസ്രായേലിലും ഒരു വലിയ സർപ്രൈസ് നൽകുമെന്ന് ഇറാൻ‎ appeared first on Arabian Malayali.