കോഴിക്കോട് കുരിക്കത്തൂരിലെ സ്‌ഫോടനം; പടക്ക നിര്‍മാണം നടത്തിയത് അനുമതിയില്ലാതെ

Wait 5 sec.

കോഴിക്കോട് | കുരിക്കത്തൂരിലെ പൊട്ടിത്തെറിയില്‍ പടക്ക നിര്‍മാണം നടത്തിയത് അനുമതിയില്ലാതെയെന്ന് കണ്ടെത്തല്‍. അനുമതിയുണ്ടെന്ന് പ്രദേശവാസികളെ വിശ്വസിപ്പിച്ചായിരുന്നു പടക്ക നിര്‍മാണം.വീടിനുള്ളില്‍ നിന്ന് കൂടുതല്‍ വെടിമരുന്ന് ശേഖരം കണ്ടെടുത്തു. വീടിന്റെ മുന്‍വശത്താണ് പടക്കവും വെടിമരുന്നും സൂക്ഷിച്ചിരുന്നത്. പിറകുവശത്താണ് സ്‌ഫോടനമുണ്ടായത്.സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സമീപത്തെ അഞ്ച് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. കുന്ദമംഗലം പോലീസ് കേസെടുത്തു.