വർക്കല ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു

Wait 5 sec.

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി തിരയിൽപ്പെട്ട് മരിച്ചു. ഒഡീഷ സ്വദേശിനി പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോർഡ ബലുഗോൺ സുഭാഷ് മാർഗിൽ ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് മരിച്ച പ്രിയങ്ക സാഹോ.സുഹൃത്തുക്കൾക്കൊപ്പമാണ് പ്രിയങ്ക ശനിയാഴ്ച വൈകീട്ട് കടലിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളംവെച്ചതോടെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദ സഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവർ കരയ്ക്കെത്തിച്ച് ആംബുലൻസിൽ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ALSO READ: ശ്രുതിയും കോൺഗ്രസുകാരാൽ പറ്റിക്കപ്പെട്ടുവെന്ന വാർത്തയേക്കാൾ ക്രൂരമായതൊന്നും ഇനി കേരളം കേൾക്കാനില്ല; ഈ നാട് ഇതിനെല്ലാം പകരം ചോദിക്കില്ലെന്ന് കരുതുന്നുണ്ടോ?ബെംഗളൂരുവിൽ വിവിധ കോഴ്സുകൾക്ക് പഠിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാൻ ഇവർ വർക്കലയിലെത്തിയത്. ശനിയാഴ്ച വൈകീട്ട് കടലിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ബെംഗളൂരുവിൽ എയ്റോ ഡൈനാമിക് പൈലറ്റ് കോഴ്സ് വിദ്യാർഥിനിയാണ് മരിച്ച പ്രിയങ്ക. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.The post വർക്കല ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിനി മുങ്ങിമരിച്ചു appeared first on Kairali News | Kairali News Live.