യുഡിഎഫ് ബഹ്‌റൈന്‍ കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

Wait 5 sec.

മനാമ: യുഡിഎഫ് ബഹ്‌റൈന്‍ കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ ഒഐസിസി ഓഫീസില്‍ വെച്ച് നടന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഐക്യ ജനാധിപത്യമുന്നണിയുടെ തിരിച്ചുവരവില്‍ കൊല്ലം ജില്ല നിര്‍ണ്ണായക പങ്ക് വഹിക്കുമെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം പറഞ്ഞു.ഒഐസിസി ജില്ലാ പ്രസിഡന്റ് വില്യം ജോണ്‍ അദ്ധ്യക്ഷത വഹിച്ച കണ്‍വന്‍ഷനില്‍ ജനറല്‍ സെക്രട്ടറി നാസര്‍ തൊടിയൂര്‍ സ്വാഗതം ആശംസിച്ചു. ചാത്തന്നൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി സൂരജ് രവി വീഡിയോ കോളിലൂടെ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു. കൊല്ലം ജില്ലയില്‍ യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. കെഎംസിസി സൗത്ത് സോണ്‍ പ്രസിഡന്റ് സഹില്‍ തൊടുപുഴ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തി.ഗ്ലോബല്‍ കമ്മിറ്റിയംഗം ബിനു കുന്നന്താനം തെരെഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ നസീം തൊടിയൂര്‍, ജീസണ്‍ ജോര്‍ജ്, അഡ്വ. ഷാജി സാമുവല്‍, ജേക്കബ് തേക്കുതോട്, മഹിളാ വിംഗ് പ്രസിഡന്റ് മിനി മാത്യു, ജില്ലാ ഭാരവാഹികളായ അനുരാജ് ചാത്തന്നൂര്‍, റോയി മാത്യു, ബിനു കുണ്ടറ, അഹദ് പത്തനാപുരം, ജിന്‍സ് ജോസഫ്, ആനി അനു, ഷാജി, ശ്രീജ, മേരി എന്നിവര്‍ സംസാരിച്ചു. ശ്രീരാജ് കണ്‍വന്‍ഷന് നന്ദി പറഞ്ഞു. The post യുഡിഎഫ് ബഹ്‌റൈന്‍ കൊല്ലം ജില്ലാ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.