രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ പതാകയേന്തിയ ഏഴാമത്തെ കപ്പൽ. ഗ്രീൻ സാൻവി എന്ന കപ്പലാണ് ഇന്ത്യൻ തീരത്തേക്ക് എത്തുന്നത്. 46,650 ടൺ എൽ.പി.ജി വഹിച്ച ടാങ്കർ ഇന്നോ നാളെയോ ഇന്ത്യൻ തീരത്ത് നങ്കൂരമിടും.ALSO READ: ‘പുതിയൊരു പുലരിയിലേക്ക് കരുത്തോടെ ഒന്നിച്ച് ചുവടുവെക്കാം’; ലോകമലയാളികൾക്ക് ഈസ്റ്റർ ആശംസകളുമായി മുഖ്യമന്ത്രിഅതേസമയം 17 ഇന്ത്യൻ കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്രീൻ ആശ, ജഗ് വിക്രം എന്നി രണ്ട് ടാങ്കറുകൾക്ക് കൂടി അനുമതി ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലുമായി വരേണ്ടിയിരുന്ന പിംഗ് ഷുൻ എന്ന ഇറാനിയൻ കപ്പൽ ഗുജറാത്ത് വാദി നഗറിൽ നിന്നും ചൈനയിലേക്ക് വഴി തിരിച്ചു വിട്ടു. പണമിടപാടിലെ തർക്കങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങളാലാണ് യാത്ര മുടങ്ങിയതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ വാർത്ത പൂർണമായും തള്ളുകയാണ് കേന്ദ്ര സർക്കാർ. പണമിടപാട് സംബന്ധിച്ച് പ്രശ്നമില്ലെന്നും ഇറാനിൽ നിന്നടക്കം എണ്ണ വാങ്ങുന്നുണ്ടെന്നുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വാദം.The post ഒരു ഇന്ത്യൻ കപ്പൽ കൂടി ഹോർമുസ് കടന്ന് തീരത്തേക്ക്; കുടുങ്ങിക്കിടക്കുന്നത് 17 ഇന്ത്യൻ കപ്പലുകൾ appeared first on Kairali News | Kairali News Live.