ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു

Wait 5 sec.

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച 4 മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. തനിക്കെതിരായ ആരോപണം വ്യാജമാണെന്നും പരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് രഞ്ജിത്തിൻറെ വാദം.ജനുവരി 9 നു ഫോർട്ട് കൊച്ചിയിൽ വെച്ചാണ് സംഭവം ഉണ്ടാകുന്നത്. സംവിധായകൻ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കൊച്ചി സ്വദേശിയായ യുവ നടി പരാതി നൽകിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിനെതിരെ ബിഎൻഎസ് പ്രകാരമുള്ള ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.ALSO READ: തെരഞ്ഞെടുപ്പ്‌ ജോലി ചെയ്യുന്ന ജീവനക്കാരുടെ വോട്ടവകാശം ഉറപ്പുവരുത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാകണം: സിപിഐഎംഅതേസമയം രഞ്ജിത്തിനെ സംഘടനയിൽ നിന്നും സസ്‌പെൻഡ് ചെയ്ത് ചലച്ചിത്ര സംഘടനയായ ഫെഫ്ക. ഫെഫ്കയുടെ ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തത്. നേരത്തെ റിമാന്റിലായ രഞ്ജിത്തിനെ ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ , ജി എസ് വിജയൻ എന്നിവർ അറിയിച്ചു. ഇതിനു പിന്നാലെ റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ പുറത്തക്കിയതായി പ്രസിഡന്റ് ബാലചന്ദ്രൻ ചുള്ളിക്കാടും ജനറൽ സെക്രട്ടറി ബെന്നി പി നായരമ്പലവും പത്രക്കുറിപ്പിലൂടെ അറിയിച്ചത്.The post ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ടു appeared first on Kairali News | Kairali News Live.