അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ഒരാൾ കൂടി മരിച്ചു. ഹബ്ഷാൻ ഗാസ് കേന്ദ്രത്തിലെ തീപിടുത്തത്തിൽ ആണ് മരണം. അബുദാബിയിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കെട്ടിടം ഒഴിപ്പിക്കുന്നതിനിടെ ഈജിപ്ത് സ്വദേശിയാണ് മരിച്ചത്.ആക്രമണത്തിൽ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിൽ പാകിസ്ഥാനികളും ഈജിപ്ത് സ്വദേശികളും ഉൾപ്പെടും. അതേസമയം മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റതായാണ് യുഎഇ പ്രതിരോധ മന്ത്രാലയം നൽകുന്ന വിവരം. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിക്കുകയായിരുന്നു. പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.ALSO READ: അബുദാബിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റുമിസൈൽ അവശിഷ്ടങ്ങൾ വീണതിനെ തുടർന്നാണ് ഹബ്ഷാൻ ഗ്യാസ് പ്ലാന്റിൽ വൻ തീപിടുത്തമുണ്ടായത്. അഗ്നിസുരക്ഷാ സേന തീ നിയന്ത്രണ വിധേയമാക്കിയതായാണ് വിവരം. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.The post ഡ്രോൺ ആക്രമണം; യുഎഇയിൽ ഒരു മരണം കൂടി appeared first on Kairali News | Kairali News Live.