ഒരു നഗരസഭയും, രണ്ട് പഞ്ചായത്തും ഉൾപ്പെടുന്നതാണ് കോട്ടയം നിയമസഭാ മണ്ഡലം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മണ്ഡലത്തിൽ പ്രചരണ രംഗത്ത് വലിയ മുന്നേറ്റം നടത്തുവാൻ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. ആ മുന്നേറ്റം അന്തിമവിധിയിൽ പ്രതിഫലിക്കുമെന്ന പ്രതീഷയിലാണ് LDF സ്ഥാനാർത്ഥി കെ. അനിൽകുമാർ.കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കോട്ടയം നിയമസഭാ മണ്ഡലം. 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തെ കൂടുതൽ കാലം പ്രതിനിധീകരിച്ചത് ഇടതുപക്ഷ എംഎൽഎമാർ, ആദ്യമായി ഹാട്രിക് വിജയം നേടിയത് സിപിഐ എമ്മിന്റെ ടി കെ രാമകൃഷ്ണനാണ്. മുമ്പ് കുമരകം, തിരുവാർപ്പ് പഞ്ചായത്തുകൾ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 2011ലെ പുനസംഘടനയിൽ ഈ പഞ്ചായത്തുകൾ ഏറ്റുമാനൂർ മണ്ഡലത്തിലായി. കോൺഗ്രസിലെ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഴിഞ്ഞ മൂന്ന് തവണയും വിജയിച്ചത്. ഇക്കുറി മണ്ഡലത്തിൽ മാറ്റം ഉണ്ടാകുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. വികസന മുരടിപ്പ് അനുകൂലമാകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ അനിൽകുമാറിൻ്റെ പ്രതീക്ഷ.ALSO READ: കോതമംഗലത്ത് ഹാട്രിക് വിജയം തേടി എൽ ഡി എഫ്; പ്രചാരണം ആവേശത്തിൽസമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കോട്ടയം മണ്ഡലത്തിൽ 15831 വോട്ടർമാരുടെ കുറവാണുള്ളത്. ജില്ലയിൽ ഏറ്റവുമധികം വോട്ടർമാർ ഒഴിവാക്കപെട്ടതും കോട്ടയം മണ്ഡലത്തിൽ. വോട്ടർമാർ കുറഞ്ഞതും, മണ്ഡലത്തിലെ വികസന മുരടിപ്പും, പ്രചരണ രംഗത്തെ മുന്നേറ്റവും ഇടത് മുന്നണിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. എൽഡിഎഫും യുഡിഎഫും തമ്മിലാണ് മണ്ഡലത്തിൽ പ്രധാന മത്സരം. BDJS ലെ പി.അനിൽകുമാറാണ് എൻഡിഎ സ്ഥാനാർഥി.The post കോട്ടയം ഇക്കുറി ഇടതിനൊപ്പം ? നിറഞ്ഞ ആത്മവിശ്വാസത്തിൽ LDF സ്ഥാനാർഥി കെ അനിൽകുമാർ appeared first on Kairali News | Kairali News Live.