മഹാരാഷ്ട്രയില്‍ കാര്‍ കിണറ്റിലേക്ക് വീണ് അപകടം; ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു

Wait 5 sec.

മുംബൈ| മഹാരാഷ്ട്രയിലെ നാസിക്കില്‍ കാര്‍ കിണറ്റിലേക്ക് വീണ് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു. മരിച്ചതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം.നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ നിന്ന് തെന്നിമാറി തൊട്ടടുത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവം അറിഞ്ഞ് രക്ഷാപ്രവര്‍ത്തക സംഘം ഉടന്‍ സ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തിരുന്നെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ ഡിന്‍ഡോരി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. അപകടത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.