ബിഹാറിൽ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി

Wait 5 sec.

ബിഹാറിലെ ഈസ്റ് ചമ്പാരൻ ജില്ലയിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. വെള്ളിയാഴ്ച മാത്രം ജീവൻ നഷ്ടപ്പെട്ടത് നാല് പേർക്കാണ്. അഞ്ചു പേര് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ജില്ലയിലെ മോത്തിഹാരി നഗരത്തിലെ രഘുനാഥ്പൂർ , തുർകൗലിയാ മേഖലകളിൽ നിന്നുള്ളവരാണ് ഇരകൾ. വിഷയവുമായി ബന്ധപ്പെട്ട് ഇത് വരെ പന്ത്രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ച് രഘുനാഥ്പൂരിൽ നിന്നും ഈ ആഴ്ച വിഷമദ്യം കഴിച്ചവരാണ് ഇരകളെല്ലാവരും.Also Read: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങൾഒരു പതിറ്റാണ്ടിലേറെക്കാലമായി മദ്യ നിർമ്മാണവും വില്പനയും നിരോധിച്ച സംസ്ഥാനത്ത് സംഭവിച്ച ദുരന്തം വിമർശനങ്ങൾക്ക് വഴിതെളിച്ചു. ഇത്തരം ദുരന്തങ്ങൾ ബിഹാറിന് പുത്തരിയല്ലെന്നും കഴിഞ്ഞ പത്ത് കൊല്ലത്തിനിടയിൽ 1300 ലധികം പേർ വ്യാജമദ്യം കഴിച്ച് മരിച്ചിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് തേജസ്‌വി യാദവ് പറഞ്ഞു. മദ്യനിരോധനത്തിൻന്റെ മറവിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി -ജെഡിയു സഖ്യത്തിലെ നേതാക്കളും , ഉദ്യാഗസ്ഥരും ഒരു മാഫിയയായി നാടിനെ കൊള്ളടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.The post ബിഹാറിൽ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി appeared first on Kairali News | Kairali News Live.