രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങൾ

Wait 5 sec.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അയവില്ലാത്തെ തുടരുന്നതിനിടയിൽ രാജ്യം അതിരൂക്ഷമായ ഊർജജപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കത്തിൽ പങ്കാളിയാവില്ലെന്ന് നിലപാടെടുത്ത ഇന്ത്യ ഊർജ്ജ പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.കഴിഞ്ഞ മാസം റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിയിൽ 90 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനിടയിൽ കപ്പൽ ഗതാഗതം തടസ്സം നേരിടുന്ന ഹോർമുസ് കടലിടുക്കിൽ ഉള്ള 18 ഇന്ത്യൻ കപ്പലുകളിൽ അഞ്ചു എണ്ണത്തിന് കടലിടുക്ക് കടക്കാൻ അനുമതി ഉടനെ ലഭിക്കുമെന്നാണ് സൂചന. കൂടാതെ ഗ്രീൻ സാൻവി എന്ന എൽ പി ജി ടാങ്കറിന് ഹോർമുസ് കടക്കാൻ അനുവാദം ലഭിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.Also Read: അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കണം; ഹരിയാന സീറ്റ് കോഴ, വയനാട് ഫണ്ട് പിരിവ് വിഷയങ്ങളിൽ രാഹുൽ ഗാന്ധിക്ക് കത്തയച്ച് സിപിഐ രാജ്യസഭാംഗംഅതേസമയം രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം ആവുകയാണ്. ഷിംലയിൽ എൽപിജി ക്ഷാമത്തിൽ പ്രതിഷേധിച്ച് ജനം തെരുവിലങ്ങി ബൈപാസ് റോഡ് ഉപരോധിച്ചു. എൽപിജി നിറയ്ക്കുന്നതിനായി ബംഗ്ലൂരുവിൽ ഓട്ടോറിക്ഷകളുടെ വലിയ ക്യൂ ആണ് അനുഭവപ്പെട്ടത്. രാജ്യത്തിന്റെ പല ഭാഗത്തും പൂഴ്ത്തിവെപ്പും കരിഞ്ചന്തയും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.The post രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങൾ appeared first on Kairali News | Kairali News Live.