ശശി തരൂര്‍ എംപിയുടെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം; ഗണ്‍മാന് പരുക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

Wait 5 sec.

മലപ്പുറം| മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മലപ്പുറം വണ്ടൂര്‍ ചെളളിത്തോട് വെച്ചാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് തരൂരിന്റെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ് കയ്യേറ്റ ശ്രമം നടത്തിയത്. സംഭവത്തില്‍ ശശി തരൂരിന്റെ ഗണ്‍മാന് പരുക്കേറ്റിരുന്നു. ഗണ്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടൂര്‍ പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ മൂന്ന് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.സംഘത്തിലെ പ്രതി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അക്രമികളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.വണ്ടൂര്‍ ചെള്ളിതോട് വച്ച് രാത്രിയോടെയാണ് സംഭവമുണ്ടായത്. എ പി അനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വണ്ടൂരില്‍ എത്തിയതായിരുന്നു ശശി തരൂര്‍. ബൈക്കില്‍ എത്തിയ സംഘം വാഹനം തടഞ്ഞു ശശി തരൂരിനെ അസഭ്യം വിളിച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗണ്‍മാന്‍ ഇടപെട്ടതോടെ ഗണ്‍മാനെ സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി.