കെഎസ്ആ‍ർടിസിയുടെ സൗജന്യ യാത്ര,വിഴിഞ്ഞത്തിന്റെ സ്വന്തം സമുദ്രയ്ക്ക് നാല് വയസ്

Wait 5 sec.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് സ്വന്തമായി ഒരു ബസുണ്ട്. ജോലിയ്ക്ക് പോകാനും കൃത്യസമയത്ത് തിരികെയെത്താനും അവർക്ക് വേണ്ടി ഇടതുസർക്കാർ ഒരുക്കിയ കരുതൽ. നാലുവർഷമായി ഓട്ടം തുടരുന്ന ഈ സ്നേഹ വണ്ടിയെക്കുറിച്ചുള്ള വീഡിയോ സോഷ്യൽ ലോകം കീഴടക്കിയിരിക്കുകയാണ്. ഇതൊന്നും ആരും വാർത്തയാക്കില്ല…എല്ലാവരെയുംചേർത്തുപിടിക്കുന്ന ഇടത് ബദൽ എന്ന് കുറിച്ചുക്കൊണ്ട് തന്റെ ഫേസ്ബുക്ക് പേജ് വഴി ഈ വീഡിയോ പങ്കുവച്ചിരിക്കയാണ് സി പി എം നേതാവ് അഡ്വ കെ. എസ് അരുൺകുമാർ‘ഈ ബസ് ‍നമ്മടെ വണ്ടി, ഇത് എന്തായാലും നമ്മളെ കയറ്റിക്കൊണ്ട് പോകും എന്നൊരു ധൈര്യമുണ്ട് നമുക്ക്’. വിഴിഞ്ഞത്തിന്റെ സ്വന്തം സമുദ്ര ബസിനെക്കുറിച്ച് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞ വാക്കുകളാണിത്. എൽഡിഎഫ് സർക്കാർ ഭരണത്തിൽ വന്നതിന് ശേഷം ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന ആന്റണി രാജു നടപ്പിലാക്കിയ സംരഭമാണ് സമുദ്ര.ALSO READ; പിന്നിട്ടത് നീണ്ട 61 വർഷങ്ങൾ; കൂടുതൽ സ്നേഹത്തോടെ, കരുതലോടെ കൂടെയുണ്ടാകും; ഉറപ്പ് നൽകി കെഎസ്ആർടിസിമത്സ്യത്തൊഴിലാളികൾ യഥേഷ്ടം മീൻ കൊണ്ടുവന്ന് വിൽക്കുന്നതിനും, കച്ചവടം കഴിഞ്ഞ് തിരികെയെത്തുന്നതിനും ഈ ബസ് സർവ്വീസ് ഉപയോ​ഗിക്കുന്നുണ്ട്. ഇക്കഴിഞ്ഞ നാലുവർഷക്കാലവും ബസ് ചാർജ് നൽകാതെ സൗജന്യ യാത്രയാണ് നടത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഈ സർവ്വീസിന്. സാധാരണ കെ എസ് ആ ടി സി ബസുകളിൽ നിന്ന് വ്യത്യസ്തമായി തൊഴിലാളികളുടെ കൈവശമുള്ള കുട്ടയടക്കം വയ്ക്കുന്നതിനായി കൂടുതൽ വിസ്തീർണമുള്ള രീതിയിലാണ് ഈ ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത് തന്നെ. തലചുമടായി വീടുകളിൽ മീനെത്തിച്ച് വിപണനം നടത്തുന്ന തങ്ങൾക്ക് ഈ ബസ് സർവ്വീസ് വളരെ ഉപകാരപ്രദമാണെന്ന് തൊഴിലാളികൾ പറയുന്നു. നിത്യേന അഞ്ഞൂറോ അറുന്നൂറോ രൂപ മാത്രം വരുമാനം ലഭിച്ചിരുന്ന ‍തങ്ങളുടെ കൈയിൽ നിന്ന് യാത്ര ചിലവിന് ഒരു നല്ല തുക തന്നെ ചിലവായിരുന്നുവെന്നും എന്നാൽ ഈ ബസ് സർവ്വീസ് നിലവിൽ വന്നതോടെ ആ ഭയം മാറിയതായും ആളുകൾ വ്യക്തമാക്കുന്നു.വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ നാലു വർഷം മുമ്പ് കേരള സർക്കാർ KSRTC മുഖേന നടപ്പിലാക്കിയ പദ്ധതിയാണ് ‘സമുദ്ര’. തീരദേശമേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് ജോലിയാവശ്യത്തിനായി തീരദേശ മേഖലകളിലായി സഞ്ചരിക്കുന്നതിന് കഴിഞ്ഞ നാലു വർഷമായി ഈ ബസ് സേവനം ഉപയോഗപ്പെടുത്തുന്നത്. എല്ലാ ദിവസവും രാത്രി 8.30 വരെ ഈ സ്പെഷ്യൽ സർവീസ് ലഭ്യമാണ്.content summary: The LDF government started a free KSRTC bus service for fishermen at Vizhinjam port, and it has now completed four years.The post കെഎസ്ആ‍ർടിസിയുടെ സൗജന്യ യാത്ര,വിഴിഞ്ഞത്തിന്റെ സ്വന്തം സമുദ്രയ്ക്ക് നാല് വയസ് appeared first on Kairali News | Kairali News Live.