കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ച ഫണ്ടും കോൺഗ്രസ് നേതാക്കൾ മുക്കിയെന്ന് തൃശൂരിലെ എൻ ഡി എ സ്ഥാനാർഥി പത്മജാ വേണുഗോപാൽ. കരുണാകരനുവേണ്ടി പലരും പണം നൽകിയതായി തനിക്കറിയാം. അച്ഛനോടുള്ള സ്നേഹം കൊണ്ട് പലരും പണം നൽകിയിട്ടുണ്ട്. പക്ഷെ എത്രയാണെന്ന് അറിയില്ല. പലപ്പോഴും കൂപ്പൺ കൊടുക്കുന്നതും പിരിക്കുന്നതും കണ്ടിട്ടുണ്ട് ഈ പൈസയൊക്കെ എവിടെ പോയി?.അച്ഛനുവേണ്ടി ഒന്നും ചെയ്തിട്ടില്ല കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പോയിരുന്നു എന്തെങ്കിലും വെച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോയത് എന്നാൽ ഒന്നും കണ്ടില്ല പത്മജ വേണുഗോപാൽ പറഞ്ഞു. കെ കരുണാകരന്റെ സ്മാരകത്തിന് വേണ്ടി 50 കോടി രൂപ പിരിച്ചെന്ന് പി സരിൻ ഗുരുതരമായ ആക്ഷേപം ഉയർത്തിയിരുന്നു ഈ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പത്മജ വേണുഗോപാൽ.The post കെ കരുണാകരൻ സ്മാരകത്തിന് വേണ്ടി പിരിച്ച ഫണ്ട് കോൺഗ്രസ് നേതാക്കൾ മുക്കി: പത്മജാ വേണുഗോപാൽ appeared first on ഇവാർത്ത | Evartha.