‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രസ്താവനകൾ, കെ സി വേണുഗോപാൽ മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ചത് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്

Wait 5 sec.

എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ നിയമ നടപടിയുമായി സി പി ഐ എം. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് വക്കീൽ നോട്ടീസ് അയച്ചത്. പയ്യന്നൂർ ഏരിയാ കമ്മറ്റി ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന് വേണുഗോപാൽ ആരോപിച്ചിരുന്നു. ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.ALSO READ: ‘FCRA വിഷയത്തിൽ ആരുടെ മുന്നിലും തല കുനിക്കില്ല’; ബിജെപിക്കെതിരെ വിമർശനവുമായി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽഅതേസമയം ഹരിയാനയിലെ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന പരാതിയിലാണ് വേണുഗോപാലിനെ പ്രതിക്കൂട്ടിലാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പരാതിക്കാരനായ കോൺഗ്രസ് നേതാവ് ​ഗൗരവ് കുമാറിന്റെ ഭാര്യ സുചിത്രക്കൊപ്പം നോട്ടുകെട്ടുകളുമായി നിൽക്കുന്ന കെ സി വേണുഗോപാലിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 50ൻ്റെയും 500ൻ്റെയും നോട്ടുകെട്ടുകൾ കൈവശം വച്ച നിലയിലാണ് വേണുഗോപാൽ ചിത്രത്തിലുള്ളത്.The post ‘തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ പ്രസ്താവനകൾ, കെ സി വേണുഗോപാൽ മാപ്പ് പറയണം’; വക്കീൽ നോട്ടീസ് അയച്ചത് CPIM കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് appeared first on Kairali News | Kairali News Live.