കേരളം പോലെയൊരു നാട്; മനംകവർന്ന വിയറ്റ്നാം കാഴ്ചകൾ

Wait 5 sec.

കെ.പി സുകുമാരൻ നായർ (കമ്പനി സെക്രട്ടറി, മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്)തിരുവനന്തപുരം മെഡിക്കൽ കോളേജ് 1976 ബാച്ചിലെ റിട്ടയേർഡ് ഡോക്ടർമാരോടൊപ്പം ഇക്കഴിഞ്ഞ മാർച്ച് ഒമ്പതാം തീയതി വിയറ്റ്നാം സന്ദർശിക്കാൻ എനിക്കും ഒരു അവസരം ലഭിച്ചു. ആ യാത്രയിൽ കണ്ട കാര്യങ്ങൾ ഇവിടെ പങ്കുവെയ്ക്കുകയാണ്.ഭൂമിശാസ്ത്രപരമായി ഇന്ത്യ, പ്രത്യേകിച്ച് കേരളവും വിയറ്റനാമും തമ്മിൽ പല സാദൃശ്യങ്ങളുമുണ്ട്. എന്നാൽ കഴിഞ്ഞ 15 വർഷത്തെ അധ്വാനഫലമായി ആ രാജ്യം കൈവരിച്ച പുരോഗതി ഇന്ന് വളരെയധികം വിദേശസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നു. പല സ്ഥലങ്ങളും സന്ദർശിച്ചശേഷം ഞങ്ങളുടെ സംഘം ഒന്നടങ്കം ഏറ്റുപറഞ്ഞത് ഭൂമിശാസ്ത്രപരമായി കേരളവും വിയറ്റ്നാമും തമ്മിലുള്ള സാമ്യതയാണ്. ആദ്യമായി ഞങ്ങൾ പോയത് ഡാ നാംഗ് എന്ന പട്ടണത്തിലെ ബനാ ഹിൽസ് എന്ന പ്രദേശത്താണ്. താഴ്വരകളിൽ ധാരാളം ബനാന കൃഷി ചെയ്യുന്നതുകൊണ്ടാകാം ഈ പേര് കിട്ടിയതെന്ന് ഞങ്ങളുടെ ഗൈഡായ പെൺകുട്ടി പറഞ്ഞു. കേരളത്തിലെ വയനാട്, ഇടുക്കി, വാഗമൺ, സൈലന്‍റ് വാലി തുടങ്ങിയ സ്ഥലങ്ങളുമായി ബനാ ഹിൽസിന് സാദൃശ്യമുണ്ട്.എന്നാൽ ഇന്ന് ബനാ ഹിൽസിനെ പ്രശസ്തമാക്കുന്നത് ലോകത്തിലേക്കുംവെച്ച് ഏറ്റവും ഉയരംകൂടിയ കേബിൾകാർ ശൃംഖലയാണ്. അനേകം വിനോദസഞ്ചാരികളെയുംകൊണ്ട് മുകളിലേക്കും താഴേക്കും തലങ്ങനെയും വിലങ്ങനെയും പായുന്ന കേബിൾ കാറുകൾ ധാരാളം പേർക്ക് തൊഴിൽ നൽകുന്നു.അടുത്ത പ്രധാന ആകർഷണം ബനാ ഹിൽസിൽതന്നെയുള്ള ഹോൾഡർ ഹാൻഡ്സ് ബ്രിഡ്ജ് ആണ്. അതിശയകരമായ ഈ നിർമിതി അനേകം വിനോദസഞ്ചാരികളെ അവിടേക്ക് ആകർഷിക്കുന്നു. വലിയ ചെലവുള്ള നിർമിതിയാണെങ്കിലും ഇടുക്കി, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ ഇതുപോലെയുള്ള നിർമിതികൾക്ക് വലിയ സാധ്യതയുണ്ട്.അടുത്ത ആകർഷണം ഹാലോങ് ബേ ക്രൂയിസ് ബോട്ട് യാത്രയും അതിലെ താമസവുമാണ്. അഷ്ടമുടി കായലിലെ മൺട്രോതുരുത്ത് ഹാലോങ് ബേയിൽ ചെറുതും വലുതുമായ 375ഓളം ദ്വീപ് സമൂഹങ്ങളാണുള്ളത്. ഇതിനിടയിലൂടെയുള്ള ബോട്ടുയാത്രയും താമസവും പ്രത്യേക അനുഭവം നൽകുന്ന ഒന്നാണ്. നമ്മുടെ കേരളത്തിൽ വേമ്പനാട്ട് കായലിൽ ധാരാളം ഹൌസ് ബോട്ടുകൾ സർവീസ് നടത്തുന്നു. എന്നാൽ ഹാലോങ് ബേയിൽ വലിയ യന്ത്രവത്കൃത ബോട്ടുകളാണ് സർവീസ് നടത്തുന്നത്. ഉച്ചഭക്ഷണം, രാത്രിതാമസം, പ്രഭാതഭക്ഷണം എന്നിവ അടങ്ങുന്നതാണ് പാക്കേജ്. രാവിലെ കാറ്റ് വാ ഐലൻഡിലേക്ക് ഒരു യാത്രയുണ്ട്. ലോകത്തിലേക്കുവെച്ച് ഏറ്റവും വലിയ ഒരു ഗുഹ ഈ ദ്വീപിൽ ഉയരത്തിൽ സ്ഥിതി ചെയ്യുന്നുണ്ട്. നമ്മുടെ ശബരിമലയിലെ കരിമലയേക്കാൾ ഉയരമുണ്ട്. ഈ ഗുഹയിലാണ് വിയറ്റ്നാം അവരുടെ സ്വാതന്ത്യ്ര സമരകാലത്തെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇവിടം ഇന്ന് വിയറ്റ്നാമിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ്.കേരളത്തിൽ നമുക്ക് ചെറുതും വലുതുമായ ധാരാളം ജലാശയങ്ങളുണ്ട്. കൂടാതെ അറേബ്യൻ കടലിൽ വിഴിഞ്ഞം തുടങ്ങി കൊല്ലം, ആലപ്പുഴ, കൊച്ചി വഴി വടക്കേയറ്റം വരെ ചെറുതും വലുതുമായ തുറമുഖങ്ങളുമുണ്ട്. ചില ടൂറിസം പദ്ധതികൾ തുടങ്ങയിട്ടുണ്ടെങ്കിലും ജലാശയ ടൂറിസത്തിൽ അനന്തമായ സാധ്യതകളാണ് നമുക്കുള്ളത്.Also Read- കാടിനെ അറിയണോ? മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കുന്ന നെല്ലിയാമ്പതിയിലേക്ക് പോകാംവിയറ്റ്നാമിലെ ബാസ്ക്കറ്റ് ബോട്ട് ഫിഷിങ് ഏറെ ശ്രദ്ധേയമായ ടൂറിസ്റ്റ് ആകർഷണവും സാധാരണ മീൻപിടുത്തക്കാരും സ്ത്രീകളും നടത്തുന്ന ചെറുവള്ളങ്ങളിലുമുള്ള സവാരിയാണ്. ധാരാളം ചെറുവള്ളങ്ങൾ ഒരേസമയം രണ്ടോ മൂന്നോ പേരെ കയറ്റി കായൽപരപ്പിലൂടെ കുറച്ചുദൂരം കൊണ്ടുപോയി തിരികെ വരുന്നതിന് ബോട്ടുടമയ്ക്കും ഒരു ദിവസം വരുമാനം ലഭിക്കുന്നു. ഓരോ ബോട്ടുയാത്രക്കാരെയും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയശേഷമാണ് ഒരു അംഗീകൃത ഏജൻസി ഈ യാത്രകൾ സംഘടിപ്പിക്കുന്നത്. സ്ത്രീകൾ തുഴയുന്ന സ്റ്റീൽ വള്ളങ്ങൾ മറ്റൊരു സ്ഥലത്തെ ടൂറിസ്റ്റ് അട്രാക്ഷനാണ്. ഇവിടെയും ഇതുപോലെ തന്നെ പദ്ധതികൾ വന്നാൽ സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു ദിവസം നല്ല വരുമാനം ഉറപ്പാക്കാനാകും.ഇതുകൂടാതെ ചെലവ് അൽപം കൂടിയ പല സംരംഭങ്ങളും ഇവിടെ കാണാം.ബാംബൂ സ്ട്രീറ്റ്സ്- കേരളത്തിലെ തെങ്ങനെ എങ്ങനെയാണോ അതുപോലെയാണ് വിയറ്റ്നാമിൽ മുള. മുളകൊണ്ട് അവർ പല ഉപകരങ്ങളും തുണിത്തരങ്ങളും അലങ്കാര വസ്തുക്കളും നിർമിക്കുന്നു. മുള ഉൽപന്നങ്ങൾ നിർമിക്കുന്നതിന് വലിയ ഫാക്ടറിയും വിൽക്കാൻവെച്ച ഉൽപന്നങ്ങളും ഞങ്ങളുടെ സംഘം സന്ദർശിച്ചു.മുത്ത് കൃഷി- വലിയ ജലാശയങ്ങളിൽ നമ്മൾ നെൽകൃഷി നടത്തുന്നതുപോലെ അവർ പേൾ അഥവാ മുത്ത് കൃഷി ചെയ്യുന്നു. പേളിന്റെ – വലിയ കുപ്പിയിലാക്കി ജലാശയങ്ങളിൽ നിക്ഷേപിക്കുന്നു. മൂന്നോ നാലോ വർഷങ്ങൾകൊണ്ട് അത് വിലയേറിയ മുത്തുചിപ്പികളായി രൂപാന്തരപ്പെടുന്നു. അത്തരമൊരു സംരംഭത്തിൽ ഞങ്ങൾ സന്ദർശിക്കുകയും, ഏറെ നേരം അവിടെ ചെലവഴിക്കുകയും ചെയ്തു.വലിയ കരകൗശലവസ്തുക്കൾ- മാർബിളിലും കല്ലിലും നിർമിക്കുന്ന ചെറുതും വലുതുമായ കരകൗശല ശിൽപങ്ങൾ വഴിയോരങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം.നെൽപാടങ്ങൾ- കേരളം പോലെ തന്നെ വിയറ്റ്നാംകാരും അരിയാഹാരം കഴിക്കുന്നവരാണ്. വിയ നെൽപ്പാടങ്ങൾ അവിടവിടെയായി കാണാം.കമ്മ്യൂണിസ്റ്റ് ഭരണം- കമ്മ്യൂണിസ്റ്റ് ഭരണം തുടരുന്ന രാജ്യമാണ് വിയറ്റ്നാം. അടുത്തിടെയാണ് അവിടെ തെരഞ്ഞെടുപ്പ് നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി തുടർഭരണം നേടുകയും ചെയ്തു. ഇപ്പോഴത്തെ നേതാവിന് നല്ല നിലയിൽ വോട്ട് കിട്ടിയതായും, അദ്ദേഹത്തിന്റെ ഭരണത്തിന് ജനങ്ങൾ അംഗീകാരം നൽകിയതായും, ഞങ്ങളുടെ ഗൈഡ് പറഞ്ഞു. ലോകത്ത് ഇപ്പോൾ ചില സ്ഥലത്ത് മാത്രമെ കമ്മ്യൂണിസം നിലവിലുള്ളുവെന്ന് ഗൈഡ് പറഞ്ഞപ്പോൾ, സംഘത്തിലെ ചിലർ അത് ഏതൊക്കെയെന്ന് ചോദിച്ചു. വിയറ്റ്നാം, ചൈന, ക്യൂബ എന്നാണ് ഉത്തരം. കേരളം ചൂണ്ടിക്കാട്ടിയപ്പോൾ മനസില്ലാമനസോടെ സമ്മതിച്ചു. ഉത്തരകൊറിയ കമ്മ്യൂണിസ്റ്റ് രാജ്യമായി അവർ കണക്കാക്കുന്നില്ല.വ്യവസായവൽക്കരണം- വൻകിട വ്യവസായങ്ങൾക്കുള്ള അന്തരീക്ഷം ഇല്ലമെങ്കിലും ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണ നിർമാണ ഫാക്ടറികൾ എന്നിവ വിയറ്റ്നാമിൽ നിലവിലുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ ധാരാളമുണ്ട്. പെട്രോളിയം ഖനനവും ഈയിടെയായി വർദ്ധിച്ചിട്ടുണ്ട്.അടിസ്ഥാനസൌകര്യവികസനം- കഴിഞ്ഞ കുറേ വർഷങ്ങൾകൊണ്ട് അവർ നേടിയ അടിസ്ഥാന സൌകര്യവികസനം ശ്ലാഘനീയമാണ്. റോഡിൽകൂടി ലക്ഷ്വറി ബസുകൾ ധാരാളമായി പോകുന്നതുകാണാം. ഒരു ഡ്രൈവർ, ഒരു ക്ലീനർ, ഒന്നോ രണ്ടോ ഗൈഡുകൾ തുടങ്ങിയവരാണ് ടൂറിസ്റ്റ് ബസിലെ ജീവനക്കാർ. കാറുകളും വിയറ്റ്നാമിലെ നിരത്തുകളിൽ ധാരാളമായുണ്ട്.The post കേരളം പോലെയൊരു നാട്; മനംകവർന്ന വിയറ്റ്നാം കാഴ്ചകൾ appeared first on Kairali News | Kairali News Live.