‘നിങ്ങള് നമ്മുടെ കടയിലേക്ക് വരുമോ’? കുരുന്നുകളുടെ കടയിലേക്കെത്തി ലിൻ്റോ ജോസഫ്; വൈറലായി വീഡിയോ

Wait 5 sec.

തിരുവമ്പാടിയുടെ സ്വന്തം എംഎൽഎ യാണ് ലിന്റോ ജോസഫ്. നാട്ടുകാർക്ക് ഏറെപ്രിയപ്പെട്ടവൻ. നാട്ടുകാരുടെ ഏതാവശ്യത്തിനും അവരിലൊരാളായി നിൽക്കുന്ന അവരുടെ ചങ്ക് എംഎൽഎ ബ്രോ… വീണ്ടും തിരുവമ്പാടി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ലിൻ്റോ ജോസഫ് ഫേസ്ബുക്കിൽ പങ്കു വച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പുന്നക്കൽ അങ്ങാടിയിൽ കടകളിൽ കയറി വോട്ട് അഭ്യർത്ഥിക്കുമ്പോ​ൾ രണ്ട് കുട്ടികൾ വന്ന് ലിൻ്റോ ജോസഫിനോ‍ട് ഞങ്ങളുടെ കടകളിലേക്ക് വരുമോയെന്ന് ചോ​ദിക്കുകയും അവധികാലത്ത് അവർ ഒരുക്കിയ കുഞ്ഞു കടയിലേക്ക് അവരേയും കൂട്ടി ലിൻ്റോ ജോസഫ് പോകുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഏത് പ്രായക്കാർക്കും സ്വീകാര്യനായ ലിൻ്റോ ജോസഫിന് ആ നാട്ടിലെ ജനങ്ങൾക്കിടയിൽ എന്താണ് സ്ഥാനം എന്നതും ഈ വീഡിയോയിൽ നിന്നും വ്യക്തം. Also read: വയനാട് ഫണ്ട്: കണക്കുകൾ വ്യക്തമാക്കുന്നത് വരെ സതീശനോട് ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്ന് എംവി ജയരാജൻകുട്ടികളെ സ്നോഹത്തോടെ ചേർത്ത് നിർത്തി അവരുടെ കൊച്ചു കടയിൽ പോയി എല്ലാവരേയും പരിചയപ്പെടാനും അദ്ദേഹം മറന്നില്ല. സ്നേഹ​ത്തിന്റെ കരുതലിൻ്റെ ലിൻ്റോ അല്ലാതെ തിരുവമമ്പാടിയിൽ മറ്റാര് എന്നാണ് ജനം ചോദിക്കുന്നത്.The post ‘നിങ്ങള് നമ്മുടെ കടയിലേക്ക് വരുമോ’? കുരുന്നുകളുടെ കടയിലേക്കെത്തി ലിൻ്റോ ജോസഫ്; വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.