4000 കോടി ബജറ്റിലെത്തുന്ന ‘രാമായണ’; രൺബീറിന്റെ പ്രതിഫലം 150 കോടി, യഷിനും സായ് പല്ലവിക്കും ലഭിക്കുന്നത് എത്ര?

Wait 5 sec.

ഇന്ത്യൻ സിനിമാലോകം കൗതകപൂർവം കാത്തിരിക്കുന്ന ചിത്രമാണ് ‘രാമായണ’. നിതീഷ് തിവാരിയാണ് ഇന്ത്യൻ ഇതിഹാസങ്ങളിലൊന്നായ രാമായണ കൃതിക്ക് പുതിയ ദൃശ്യാവിഷ്കാരം ഒരുക്കുന്നത്. 4000 കോടി ബജറ്റിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും എത്തുമ്പോ‍ള്‍ യഷും പ്രധാന വേഷത്തിലുണ്ട്.പ്രതിനായകനായാണ് യഷ് എത്തുക എന്നാണ് വിവരം. ക‍ഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പിന്നാലെ താരങ്ങളുടെ പ്രതിഫലവും ചർച്ചയാവുകയാണ്. വമ്പൻ പ്രതിഫലമാണ് താരങ്ങള്‍ സിനിമയ്ക്കായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകള്‍.ALSO READ: ചിരി, കൗതുകം, പേടി… ഇവയെല്ലാം ഇന്നു മുതൽ ഒടിടിയിൽ കാണാം; കാത്തിരുന്ന സിനിമകൾ എത്തുന്നു150 കോടിയാണ് രൺബീർ കപൂറിന് പ്രതിഫലമായി ലഭിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ആനിമലിനായി 30-35 കോടിയായിരുന്നു രൺബീർ കപൂർ വാങ്ങിയിരുന്നത്. ഇതിൽ നിന്ന് വൻ കുതിപ്പാണ് പ്രതിഫലത്തിൽ രൺബീർ കപൂർ നടത്തിയിരിക്കുന്നതെന്ന് വ്യക്തം. ചിത്രത്തിൽ സീതയായി എത്തുന്ന സായ് പല്ലവിയുടെ പ്രതിഫലം 12 കോടിയാണ്. ആദ്യഭാഗത്ത് 6 കോടിയും രണ്ടാം ഭാഗത്ത് 6 കോടിയും ലഭിക്കും.രാവണനായാണ് കന്നഡ സൂപ്പർ താരം യഷ് എത്തുക. രണ്ട് ഭാഗങ്ങളിൽ നിന്നുമായി 100 കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിക്കുക. ഹനുമാൻ ആയി എത്തുന്ന സണ്ണി ഡിയോളിന്റെ പ്രതിഫലം ഒരു സിനിമയ്ക്ക് 20 കോടിയാണെന്നാണ് റിപ്പോർട്ടുകള്‍. ലക്ഷ്മണനെ അവതരിപ്പിക്കുന്ന രവി ദൂബെയ്ക്ക് നാല് കോടിയാണ് പ്രതിഫലമെന്നും റിപ്പോർട്ടുണ്ട്.ഇപ്പോ‍ഴിതാ സിനിമയുടെ ഒടിടി വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവ് നമിത് മൽഹോത്രയ്ക്ക് ഒടിടി റൈറ്റ്സിനായി 700 കോടിയുടെ ഓഫർ ലഭിച്ചെന്നാണ് പുതിയ റിപ്പോർട്ടുകള്‍ പറയുന്നത്. എന്നാൽ ഈ ഡീൽ നിർമാതാക്കൾ നിരസിച്ചെന്നാണ് വിവരം. 1000 കോടിയെങ്കിലും ഒടിടി റൈറ്റ്സ് വഴി ലഭിക്കണമെന്നാണ് നമിത് മൽഹോത്രയുടെ നിലപാട്.The post 4000 കോടി ബജറ്റിലെത്തുന്ന ‘രാമായണ’; രൺബീറിന്റെ പ്രതിഫലം 150 കോടി, യഷിനും സായ് പല്ലവിക്കും ലഭിക്കുന്നത് എത്ര? appeared first on Kairali News | Kairali News Live.