ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും വേഗത്തിൽ കുറഞ്ഞത് കേരളത്തിലാണെന്ന് ടിഎം തോമസ് ഐസക്ക്. കഴിഞ്ഞ പത്തുകൊല്ലം കൊണ്ടാണ് നേട്ടം കൈവരിച്ചത് 11.4 % ആയിരുന്നു തൊഴിലില്ലായ്മയുടെ കണക്ക്. അത് ഇപ്പോൾ 4.3 ശതമാനമായി കുറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു.മാനിഫെസ്റ്റോയിൽ നടപ്പിലാക്കുന്ന കാര്യങ്ങൾക്ക് യുഡിഎഫിന് എവിടെ നിന്നാണ് പണമെന്നും ക്ഷേമ പ്രവർത്തനങ്ങൾക്ക് എവിടെനിന്നാണ് പണമെന്നും അദ്ദേഹം ചോദിച്ചു. എങ്ങനെ ജി എസ് ടി ഉയർത്താൻ കഴിയുമെന്ന് ഒരു വ്യക്തതയുമില്ല യുഡി എഫിനെന്നും യുഡിഎഫ് അത് പറയേണ്ടേ എന്നും ടി എം തോമസ് ഐസക് ചോദിച്ചു. കിഫ്ബി എന്ന വാക്കുപോലും അവർ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.Also read: ‘UDF സർക്കാർ മുടക്കിയ കുടിശ്ശികയെല്ലാം അധികാരമേറ്റയുടൻ LDF സർക്കാർ കൊടുത്തുതീർത്തു’; പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രിതൊഴിലില്ലായ്മ കേരളത്തിൽ വലിയ രീതിൽ കുറ്ഞ്ഞതായി കേന്ദ്ര റിപ്പോർട്ട് പുറത്തു വന്നിരുന്നു. എന്നാൽ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം അത് ഇന്നലെ മറച്ച വയക്കുകയും ചെയ്തു.The post ഇന്ത്യയിൽ തൊഴിലില്ലായ്മ ഏറ്റവും വേഗത്തിൽ കുറഞ്ഞത് കേരളത്തിൽ: ടിഎം തോമസ് ഐസക് appeared first on Kairali News | Kairali News Live.