ബഹ്റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി; ലുലു ഗ്രൂപ്പിൻ്റെ സംഭാവനകള്‍ക്കും പദ്ധതികള്‍ക്കും പ്രശംസ

Wait 5 sec.

ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. മനാമയിലെ ഭരണാധികാരികളുടെ കൊട്ടാരത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനിലെ വ്യാപാര, സാമ്പത്തിക, നിക്ഷേപ മേഖലകളിലെ ലുലു ഗ്രൂപ്പിൻ്റെ സംഭാവനകളെയും പദ്ധതികളെയും ഹമദ് ബിൻ ഈസ അൽ ഖലീഫ പ്രശംസിച്ചു.നിലവിലെ സാഹചര്യത്തിൽ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കളും മറ്റ് ഉപഭോക്തൃ സാധനങ്ങളും ലഭ്യമാക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ബഹ്റൈനിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സ്വകാര്യ മേഖലയുമായി ചേർന്ന് നടത്തുന്ന സഹകരണവും ഏകോപിതമായ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ബഹറൈനിൽ ലുലു ഗ്രൂപ്പിന് നൽകി വരുന്ന പിന്തുണക്കും സഹകരണത്തിനും യൂസഫ് അലി നന്ദി പറഞ്ഞു.ALSO READ: ചരിത്രനേട്ടത്തിൽ അദാനി പോർട്‌സ്; 500 ദശലക്ഷം ടൺ കാർഗോ നേട്ടംആഗോള സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും രാജ്യത്തെ വിപണികളുടെ സ്ഥിരത ഉറപ്പ് വരുത്തുന്നതിനും ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും തുടരുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ കൂടിക്കാഴ്ചക്കിടെ അറിയിച്ചു. പ്രധാന മന്ത്രിയുടെ കാര്യാലയ മന്ത്രി ശൈഖ് ഈസ ബിൻ സൽമാൻ അൽ ഖലീഫ, ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ, ലുലു ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവല, ലുലു ഹോൾഡിംഗ്സ് ഡയറക്ടർ ഏ വി ആനന്ദ് റാം എന്നിവരും കൂടിക്കാഴ്ചയുടെ ഭാ​ഗമായി.The post ബഹ്റൈൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി എം എ യൂസഫലി; ലുലു ഗ്രൂപ്പിൻ്റെ സംഭാവനകള്‍ക്കും പദ്ധതികള്‍ക്കും പ്രശംസ appeared first on Kairali News | Kairali News Live.