തെലങ്കാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിലും കമ്പനിയിലും ഇഡി റെയ്ഡ്

Wait 5 sec.

തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിലും അദ്ദേഹത്തിന്റെ ഉടസ്ഥതയിലുള്ള കമ്പനിയിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലുള്ള വസതിയിലും അദ്ദേഹത്തിന്റെ കമ്പനിയായ രാഘവ കൺസ്ട്രക്ഷൻസ് ആൻഡ് ഇൻഫ്ര ഓഫീസുകളിലുമാണ് ഇഡി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച റെയ്ഡ് നടത്തിയത്.രാഘവ് കമ്പനിയുടെ എംഡി, ഡയറക്ടർമാരുടെ ജൂബിലി ഹിൽസിലെ വസതികളിലും ഓഫീസുകളിലും ഇഡി ഉദ്യോഗസ്ഥരുടെ 16 ടീമുകൾ റെയ്ഡ് നടത്തിയതായി ഏജൻസിയുടെ വൃത്തങ്ങൾ അറിയിച്ചു. ഖമ്മം ജില്ലാ ആസ്ഥാനത്തുള്ള മന്ത്രിയുടെ വസതിയിലും ഏജൻസി ഉദ്യോഗസ്ഥർ പരിശോധന നടത്തി.ALSO READ: ‘കോൺഗ്രസും ബിജെപിയും നുണകള്‍ നിർമിച്ച് പരസ്പരം കൈമാറുന്നു, അഞ്ച് ഗ്യാരണ്ടിക‍ള്‍ എന്തുകൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയില്ല? ‘; ബൃന്ദ കാരാട്ട്അടുത്തിടെ നാരായണപേട്ട് – കൊടങ്ങൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി രാഘവ കൺസ്ട്രക്ഷൻസ് ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, ഏജൻസി നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടതാണ് നിലവിലെ റെയ്ഡുകൾ എന്നാണ് ലഭിക്കുന്ന വിവരം.The post തെലങ്കാന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിലും കമ്പനിയിലും ഇഡി റെയ്ഡ് appeared first on Kairali News | Kairali News Live.